'കേരളം നൽകിയ സ്നേഹത്തിന് നന്ദി, താനൊരു മലയാളിയാണ് മുണ്ടുടുക്കും, ഇതൊന്നും ആരെയും കാണിക്കാനല്ല', വികാരഭരിതനായി സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് പടിയിറങ്ങി ലോക് നാഥ് ബെഹ്റ

 


തിരുവനന്തപുരം: (www.kvartha.com 30.06.2021) സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ലോക് നാഥ് ബെഹ്റ പടിയിറങ്ങി. നീണ്ട 36 വർഷത്തെ സേവനത്തിന് ശേഷമാണ് ബെഹ്റ തന്റെ ഔദ്യോഗിക പദവിയിൽ നിന്നും വിരമിച്ചത്. പേരൂർക്കട എസ്എപി ഗ്രൗണ്ടിൽ നടന്ന വിട വാങ്ങൽ പരേഡിൽ ഡിജിപി പരേഡ് സ്വീകരിച്ചു.

മറുപടി പ്രസംഗത്തില്‍ വികാരഭരിതനായ അദ്ദേഹം കേരളം നൽകിയ സ്നേഹത്തിന് നന്ദി പറഞ്ഞതിനൊപ്പം താനൊരു മലയാളിയെന്നും മുണ്ടുടുക്കും, ഇതൊന്നും ആരെയും കാണിക്കാനല്ലെന്നും കേരളം തനിക്ക് വേണ്ടപ്പെട്ടതാണെന്നും പറഞ്ഞു. കേരള പൊലീസിലെ നവീകരണത്തെക്കുറിച്ച് പറഞ്ഞ ബെഹ്റ ഇനിയും അത് തുടരണമെന്നും കൂട്ടിച്ചേർത്തു.

ഡിജിപി പദവിയിലുള്ള സംസ്ഥാന പൊലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍, ജയില്‍ മേധാവി, ഫയര്‍ഫോഴ്സ് മേധാവി എന്നീ നാല് തസ്തികകളിലും ജോലി ചെയ്ത ഏക വ്യക്തിയെന്ന നേട്ടത്തോടെയാണ് ലോക് നാഥ് ബെഹ്റ ബുധനാഴ്ച വിരമിക്കുന്നത്.

'കേരളം നൽകിയ സ്നേഹത്തിന് നന്ദി, താനൊരു മലയാളിയാണ് മുണ്ടുടുക്കും, ഇതൊന്നും ആരെയും കാണിക്കാനല്ല', വികാരഭരിതനായി സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് പടിയിറങ്ങി ലോക് നാഥ് ബെഹ്റ

കേസന്വേഷണം ഉള്‍പെടെ പൊലീസിലെ എല്ലാ മേഖലകളിലും ആധുനിക സാങ്കേതികവിദ്യ വിനിയോഗിക്കാൻ കഴിഞ്ഞെന്ന സംതൃപ്തിയിലാണ് പടിയിറക്കമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കേരളത്തില്‍ ഡ്രോണ്‍ ഉപയോഗം നിയന്ത്രിക്കണമെന്നും ഇതിനായി ചില നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ബെഹ്റ പറഞ്ഞു.

ബെഹ്‌റയെ പുകഴ്ത്തിയും സന്തോഷം നിറഞ്ഞ വിശ്രമ ജീവിതം ആശംസിച്ചും മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ഇ പി ജയരാജന്‍ രംഗത്തെത്തി. കേരളത്തില്‍ സേവനം അനുഷ്ഠിച്ച ഏറ്റവും മികച്ച പൊലീസ് മേധാവികളില്‍ ഒരാളാണ് ബെഹ്‌റയെന്നും വിരമിച്ച ശേഷവും അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞാല്‍ ഗുണകരമായിരിക്കുമെന്നും ഇ പി ജയരാജന്‍ ഫേസ് ബുകിലൂടെ പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ പുതിയ പൊലീസ്‌ മേധാവിയായി അനിൽകാന്തിനെ നിയമിച്ചു. നിലവിൽ റോഡ്‌ സുരക്ഷാ കമീഷണറാണ്‌ അനിൽകാന്ത്‌. ഡെൽഹി സ്വദേശിയായ അനിൽകാന്ത്‌ 1988 ബാച് ഐപിഎസ്‌ ഉദ്യോഗസ്‌ഥനാണ്‌. കൽപറ്റ എഎസ്‌പിയായാണ്‌ പൊലീസിൽ സേവനം തുടങ്ങിയത്‌.

Keywords:  News, Thiruvananthapuram, DGP, Police, Kerala, State, Loknath Behera, SPC, Loknath Behera retires as SPC after six years of service.

< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia