ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട ശക്തമായ ഇടിമിന്നലില്‍ 23 പേര്‍ മരിച്ചു; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

 


ADVERTISEMENT


കൊല്‍ക്കത്ത: (www.kvartha.com 08.06.2021) ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട ശക്തമായ ഇടിമിന്നലില്‍ 23 പേര്‍ മരിച്ചു.  ബംഗാളിന്റെ മൂന്ന് ജില്ലകളിലാണ് 23 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. മുര്‍ഷിദാബാദില്‍ നിന്ന് ഒമ്പത്, ഹൂഗ്ലിയില്‍ നിന്ന് 10, ഹൗറയില്‍ നിന്ന് രണ്ട്, വെസ്റ്റ് മിഡ്‌നാപൂരില്‍ നിന്ന് രണ്ട് എന്നിങ്ങനെയാണ് മരണ സംഖ്യ.   
Aster_MIMS

ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട ശക്തമായ ഇടിമിന്നലില്‍ 23 പേര്‍ മരിച്ചു; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി


കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം കൊല്‍ക്കത്തയിലടക്കം ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഇടിമിന്നലും മഴയും അനുഭവപ്പെടുകയായിരുന്നു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി.

Keywords:  News, National, India, West Bengal, Rain, Storm, Lightning, PM, Narendra Modi, Twitter, Condolence, Lightning claims 23 lives in West Bengal, PM tweets condolences
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia