Follow KVARTHA on Google news Follow Us!
ad

കോവിഡ് പ്രതിസന്ധി: ഉപഭോക്താക്കൾക്ക് കേരള സർകാരിന്റെ കെഎസ്‌ഇബി ആശ്വാസ പദ്ധതി

KSEB Relief Scheme for Consumers, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 30.06.2021) കോവിഡ് വ്യാപനം മൂലം സാമ്പത്തികമായി ജനങ്ങൾ വളരെ കഷ്ടപ്പെടുന്ന പശ്ചാത്തലത്തിൽ കേരള സർകാരിന്റെ കെഎസ്‌ഇബി ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ചു. സൗജന്യ പദ്ധതിയില്‍ ഉള്‍പെട്ട 500 വാട്‌സ് കണക്ടഡ് ലോഡുള്ള 20 യൂണിറ്റ് വരെയുള്ള ഗാര്‍ഹിക ഉപയോക്താകളുടെ പരിധിയിലേക്ക് 30 യൂണിറ്റ് വരെയുള്ളവരെ ഉള്‍പെടുത്തി.

1.50 രൂപ നിരക്കിലെ 1000 വാട്‌സ് കണക്ടഡ് ലോഡുള്ള ബിപിഎല്‍ വിഭാഗങ്ങളുടെ പരിധിയിലേക്ക് 50 യൂണിറ്റ് വരെ ഉള്ളവരെ ഉള്‍പെടുത്തി.

News, Thiruvananthapuram, KSEB, Kerala, State, Government,

വാണിജ്യ/വ്യാവസായിക ഉപയോക്താക്കള്‍ക്ക് 2021 മെയ് മാസത്തെ ഫിക്‌സഡ്/ഡിമാന്റ് ചാര്‍ജില്‍ 25 ശതമാനം ഇളവ് നല്‍കും. ഈ വിഭാഗങ്ങള്‍ക്ക് ഫിക്‌സഡ്/ഡിമാന്റ് ചാര്‍ജിന്മേല്‍ നല്‍കുന്ന ഇളവുകള്‍ കഴിച്ച്‌ ബാക്കിയുള്ള തുക അടയ്ക്കുന്നതിന് സെപ്തംബര്‍ 30 വരെ പലിശരഹിതമായി മൂന്നു തവണകള്‍ അനുവദിക്കും.

സിനിമ തിയറ്ററുകള്‍ക്ക് 2021 മെയ് മാസത്തെ ഫിക്‌സഡ്/ഡിമാന്റ് ചാര്‍ജില്‍ 50 ശതമാനം ഇളവ് നല്‍കും

ഈ വിഭാഗകക്കാർക്ക് പ്രസ്തുത കാലയളവിലെ ബില്‍ തുക ഭാഗികമായോ പൂര്‍ണമായോ അടച്ചിട്ടുണ്ടെങ്കില്‍ തുടര്‍ന്നുള്ള ബിലുകളില്‍ ക്രമപ്പെടുത്തി നല്‍കുന്നതായിരിക്കും. കെ എസ് എ ബി യുടെ ഈ ഇളവുകൾ ഉപഭോക്താക്കൾക്ക് പ്രയോജനമായിരിക്കും.

Keywords: News, Thiruvananthapuram, KSEB, Kerala, State, Government, KSEB Relief Scheme for Consumers.

< !- START disable copy paste -->


Post a Comment