യന്ത്രമുപയോഗിച്ച് തെങ്ങില്‍ കയറിയ യുവാവ് മുകളില്‍ കുടുങ്ങി; രക്ഷകരായി അഗ്‌നിശമന സേന

 


ADVERTISEMENT


കോഴിക്കോട്: (www.kvartha.com 01.06.2021) തെങ്ങുകയറ്റ യന്ത്രമുപയോഗിച്ച് തെങ്ങില്‍ കയറിയ യുവാവ് മുകളില്‍ കുടുങ്ങിയതോടെ രക്ഷകരായി അഗ്‌നിശമന സേന. 21കാരനായ നല്ലളം അമാം കുനിപ്പാടം സഫാദ് മന്‍സിലില്‍ സഫീദിനെയാണ് തെങ്ങിന് മുകളില്‍നിന്നു രക്ഷപ്പെടുത്തി താഴെയിറക്കിയത്.
Aster_MIMS

കഴിഞ്ഞ ദിവസമാണ് സംഭവം. യുവാവ് സ്വന്തം വീട്ടുവളപ്പിലെ തെങ്ങില്‍ തെങ്ങുകയറ്റ യന്ത്രം ഉപയോഗിച്ച് കയറുകയായിരുന്നു. എന്നാല്‍, ഇറങ്ങാന്‍ പറ്റാതെ തെങ്ങിന് മുകളില്‍ കുടുങ്ങിപ്പോയി. 

യന്ത്രമുപയോഗിച്ച് തെങ്ങില്‍ കയറിയ യുവാവ് മുകളില്‍ കുടുങ്ങി; രക്ഷകരായി അഗ്‌നിശമന സേന


അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എത്തിയ സംഘത്തിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ കെ കെ അനൂപ് കോണിയുടെ സഹായത്താല്‍ തെങ്ങില്‍ കയറി താഴെയിറക്കി. അസി. സ്‌റ്റേഷന്‍ ഓഫിസര്‍ ഹംസക്കോയ, ഹരീഷ്, രാഗിന്‍, ഡാനി, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് രക്ഷപ്പെടുത്തിയത്.

Keywords:  News, Kerala, State, Kozhikode, Technology, Help, Kozhikode Man Stuck in Coconut Tree, Rescued by Firefighters
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia