കൊടകര കുഴൽപ്പണ കേസ്: മുഖ്യപ്രതിയായ ധർമരാജനെ അറിയാമെന്ന് കെ സുരേന്ദ്രൻ്റെ ഡ്രൈവറും സെക്രടറിയും

 


തൃശൂർ: (www.kvartha.com 05.06.2021) കൊടകര കുഴൽപ്പണ കവർചാ കേസിലെ മുഖ്യപ്രതിയായ ധർമരാജനെ അറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ ഡ്രൈവറും സെക്രടറിയും അന്വേഷണസംഘത്തിന് മൊഴി നൽകി. ശനിയാഴ്ച പൊലീസ് ശേഖരിച്ച മൊഴിയിലാണ് ധർമരാജനെ തങ്ങൾക്ക് പരിചയമുണ്ടെന്ന് ഇരുവരും മൊഴിനൽകിയത്.

ധർമരാജനെ അറിയാമെന്നും ചില പ്രചാരണ സാമഗ്രഹികൾ അയാളെ ഏൽപിച്ചിരുന്നുവെന്നും പലവട്ടം ഇയാളെ ഫോണിൽ വിളിച്ചിരുന്നുവെന്നുമാണ് സെക്രടറിയും ഡ്രൈവറും പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

കൊടകര കുഴൽപ്പണ കേസ്: മുഖ്യപ്രതിയായ ധർമരാജനെ അറിയാമെന്ന് കെ സുരേന്ദ്രൻ്റെ ഡ്രൈവറും സെക്രടറിയും

കെ സുരേന്ദ്രനും ധർമരാജനെ പരിചയമുണ്ടെന്നാണ് മൊഴിയിൽ പറയുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് ഇവർ നേരിട്ട് കണ്ടിരുന്നോ എന്നറിയില്ലെന്നും ഡ്രൈവറും സെക്രടറിയും പറയുന്നു.

അതേസമയം കൊടകര വിവാദത്തിൽ പാർടിയും കെ സുരേന്ദ്രനും പ്രതിരോധത്തിൽ നിൽക്കുന്നതിനിടെ ബിജെപി കോർകമിറ്റിയോഗം ഞായറാഴ്ച ചേരും.

Keywords:  News, Thrissur, Kerala, State, K Surendran, BJP, K Surendran, driver and secretary, Dharmarajan, K Surendran's driver and the secretary said they knew the main accused Dharmarajan. < !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia