രാജ്യസ്‌നേഹം പ്രസംഗിച്ച് നടന്നവര്‍ ഇന്ന് രാജ്യദ്രോഹ കുറ്റത്തിന് കയ്യാമം വച്ച് ജയിലില്‍ പോകേണ്ട ഗതികേടിലാണ്; ബി ജെ പിയുടെ കുഴല്‍പണ കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെ മുരളീധരന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 06.06.2021) ബി ജെ പിയുടെ കുഴല്‍പണ കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെ മുരളീധരന്‍. ആരോപണ വിധേയനായ വ്യക്തി നില്‍ക കള്ളിയില്ലാതെ എനിക്കെതിരെ ചിലത് പറയുന്നത് കേട്ടെന്നും ബി ജെ പി ഭരിക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ എല്ലാ വകുപ്പുകളെക്കൊണ്ടും ഇത് അന്വേഷിച്ച് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.
Aster mims 04/11/2022

രാജ്യസ്‌നേഹം പ്രസംഗിച്ച് നടന്നവര്‍ ഇന്ന് രാജ്യദ്രോഹ കുറ്റത്തിന് കയ്യാമം വച്ച് ജയിലില്‍ പോകേണ്ട ഗതികേടിലാണ്; ബി ജെ പിയുടെ കുഴല്‍പണ കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെ മുരളീധരന്‍

കള്ളപ്പണക്കേസില്‍ ജുഡീഷ്യന്‍ അന്വേഷണം വേണമെന്നും ശരിയായ രീതിയില്‍ അന്വേഷിച്ചാല്‍ മോദിയില്‍ വരെ എത്തുമെന്നും കഴിഞ്ഞദിവസം മുരളീധരന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ കെ മുരളീധരനെതിരെ ആരോപണവുമായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു കെ മുരളീധരന്‍.

മുരളീധരന്റെ വാക്കുകള്‍ ഇങ്ങനെ;

'ഉണ്ടായില്ലാ വെടിയില്‍ ഭയക്കുന്നവനല്ല ഞാന്‍. ഒരു സ്ഥാനാര്‍ഥി സ്വന്തം നിയോജകമണ്ഡലത്തില്‍ പ്രചാരണത്തിനായി ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളുടെയും കണക്കുകള്‍ തെരഞ്ഞെടുപ്പ് കമിഷന് കൊടുക്കണം. താര പ്രചാരകര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം സ്ഥാനാര്‍ഥിക്ക് ലഭിക്കില്ല. ബി ജെ പി രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ച് അനധികൃതമായി പണം സമ്പാദിക്കുകയാണ്.

കള്ള പണം ഒഴുക്കിയാണ് ബി ജെ പി രാജ്യത്തെ ജനാധിപത്യത്തെ അട്ടിമറിക്കുന്നത്. ബി ജെ പി നേതാക്കളുടെ കൈയ്യില്‍ വരുന്ന കോടികളുടെ കള്ള പണം എവിടെ നിന്നാണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇത് അന്വേഷിക്കാന്‍ ഉള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കണം. ഏതായാലും രാജ്യസ്‌നേഹം പ്രസംഗിച്ച് നടന്നവര്‍ ഇന്ന് രാജ്യദ്രോഹ കുറ്റത്തിന് കയ്യാമം വച്ച് ജയിലില്‍ പോകേണ്ട ഗതികേടിലാണ്' എന്നും മുരളീധരന്‍ പറഞ്ഞു.

Keywords:  K Muraleedharan against K Surendran, Kozhikode, News, Politics, BJP, Allegation, K Surendran, K.Muraleedaran, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script