പണത്തിന് വേണ്ടി കൊന്നുതള്ളിയത് ഭർത്താവിനെയും കാമുകൻമാരെയും; ജപാനെ നടുക്കിയ 'കറുത്ത വിധവ'യ്ക്ക് വധശിക്ഷ; അവസാന അപീലും തള്ളി

ടോക്യോ: (www.kvartha.com 30.06.2021) ജപാനെ നടുക്കിയ കുപ്രസിദ്ധ സീരിയല്‍ കിലര്‍ ചിസാക്കോ കകേഹിയുടെ അവസാനത്തെ അപീലും തള്ളി. ഇതോടെ, 'കറുത്ത വിധവ' എന്ന് അറിയപ്പെടുന്ന കകേഹിയ്ക്ക് വധശിക്ഷ ഉറപ്പായി. ഭര്‍ത്താവിനെയും പങ്കാളികളെയും കൊന്ന 74 -കാരിയായ കകേഹി നാലാമതൊരാളെ കൂടി വധിക്കാന്‍ ശ്രമം നടത്തിയിരുന്നു.

കോടീശ്വരിയായി മാറുന്നതിന് വേണ്ടിയാണ് ഇവർ പങ്കാളികളുടെ ജീവൻ എടുത്തിരുന്നത്. പണം തട്ടിയെടുക്കുന്നതിനായി കാമുകന്മാര്‍ക്ക് സയനൈഡ് നല്‍കുകയായിരുന്നു. കകേഹിക്ക് ഡിമെൻഷ്യ ബാധിച്ചതായും നിയമനടപടികൾ മനസിലാകുന്നില്ലെന്നും വാദിച്ചുകൊണ്ട് അവളുടെ അഭിഭാഷകർ 2017 -ലെ വധശിക്ഷയിൽ അപീൽ നൽകിയിരുന്നു.

എന്നാല്‍, ജപാനിലെ സുപ്രീംകോടതി ഈ അപീല്‍ തള്ളുകയായിരുന്നു. ഇതോടെ കകേഹിക്ക് വധശിക്ഷ ഉറപ്പാവുകയും ചെയ്തു. പെൺചിലന്തികളെ പോലെ ലൈംഗികബന്ധത്തിനു ശേഷം ഇണയെ കൊല്ലുന്ന രീതിയാണ് ഇവര്‍ക്ക്. അങ്ങനെയാണ് ജപാനിലെ മാധ്യമങ്ങള്‍ ഇവരെ 'ബ്ലാക് വിഡോ' അഥവാ 'കറുത്ത വിധവ' എന്ന് വിശേഷിപ്പിച്ച് തുടങ്ങിയത്.

News, Japan, Court, World, Japan, Black Widow, Japan's 'Black Widow', Appeal, Final Death Sentence Appeal,

കകേഹി മാച് മേകിംഗ് സേവനങ്ങളിൽ ചേർന്ന് അതിലൂടെയാണ് സമ്പന്നരും മക്കളില്ലാത്തവരുമായ പുരുഷന്മാരെ തെരഞ്ഞെടുത്തത്. അതില്‍ ഭര്‍ത്താവിനെയും രണ്ട് കാമുകന്മാരെയും കൊലപ്പെടുത്തി. ഇവരെല്ലാം 70 നും 80 നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. 2007 -നും 2013 -നും ഇടയിലാണ് ഈ കൊലകളെല്ലാം നടന്നത്.

2013 -ല്‍ വിവാഹിതരായി ഒരുമാസം കഴിഞ്ഞപ്പോഴാണ് അവരുടെ ഭര്‍ത്താവ് 70 കാരനായ ഇസാവോ കകേഹി കൊല്ലപ്പെടുന്നത്. ഇന്‍ഷുറന്‍സ് തുകയായി അന്നിവര്‍ക്ക് കോടികളാണ് കിട്ടിയത്. എന്നാല്‍, ഇതില്‍ ഭൂരിഭാഗവും ഓഹരിവിപണിയില്‍ നഷ്ടപ്പെട്ടുവെന്നും ഇവര്‍ കടത്തിലാവുകയും ചെയ്തു എന്നും ജപാന്‍ ടൈംസ് റിപോർട് ചെയ്തു.

കകേഹിക്ക് മറ്റ് മൂന്ന് ഭർത്താക്കന്മാരും ഉണ്ടായിരുന്നു. അവരെല്ലാം മരിച്ചു, പക്ഷേ അവരുടെ മരണവുമായി ബന്ധപ്പെട്ട് കുറ്റം ഒന്നും ചുമത്തിയിട്ടില്ലയെന്നും റിപോർട് ചെയ്തു. കകേഹിയുടെ വിചാരണ നാലുമാസത്തിലധികം നീണ്ടു നിന്നിരുന്നു.

Keywords: News, Japan, Court, World, Japan, Black Widow, Japan's 'Black Widow', Appeal, Final Death Sentence Appeal, Japan's 'Black Widow' Loses Final Death Sentence Appeal: Reports.
< !- START disable copy paste -->


Post a Comment

Previous Post Next Post