'സൂക്ഷിച്ചില്ലെങ്കില്‍ വൈറല്‍ ആകും'; ക്ലബ് ഹൗസ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്
Jun 9, 2021, 12:53 IST
തിരുവനന്തപുരം: (www.kvartha.com 09.06.2021) വളരെ പെട്ടെന്ന് തന്നെ മലയാളികൾക്കിടയിൽ വൈറലായി മാറിയ ക്ലബ് ഹൗസിനെ കുറിച്ച് ഉപയോക്താക്കൾക്കായി മുന്നറിയിപ്പുമായി കേരള പൊലീസ്. ഓഡിയോ ചാറ്റ് റൂമുകളിലെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷിതമല്ലെന്നാണ് കേരള പൊലീസ് പറയുന്നത്. സ്ക്രീന്‍ റെകോര്‍ഡ് ഓപ്ഷനിലൂടെ റെകോര്‍ഡ് ചെയ്ത് ചര്‍ചകള്‍ പിന്നീട് വാട്സാപിലും യുട്യൂബിലും പ്രചരിപ്പിക്കുന്നതായി കാണുന്നുണ്ട്.
റെകോര്‍ഡ് ചെയ്യുന്നില്ല എന്ന വിശ്വാസത്തില്‍ സ്വകാര്യ റൂമുകളില്‍ 'സെന്‍സറിംഗ്' ഇല്ലാതെ പറയുന്ന വിവരങ്ങള്‍ മണിക്കൂറുകള്‍ക്കകം തന്നെ വൈറല്‍ ആകുന്നു. ഓഡിയോ റൂമുകളുടെ മറ്റൊരു പ്രത്യേകത ഒരാള്‍ ഒരു റൂമില്‍ കയറിയാല്‍ ആ വിവരം അവരെ പിന്തുടരുന്നവര്‍ക്ക് നോടിഫികേഷന്‍ ആയി ലഭിക്കുമെന്നതാണ്. പ്രസ്തുത വ്യക്തി ഒരു പ്രത്യേക റൂമിലുണ്ടെന്ന് അവരെ പിന്തുടരുന്നവര്‍ക്ക് ഫീഡ് നോക്കിയാലും മനസ്സിലാകും. ഇവ സ്ക്രീന്‍ഷോടായി പ്രചരിക്കാനും ഇടയുണ്ട്. അതിനാല്‍ ശ്രദ്ധിക്കുക, സൂക്ഷിക്കുക എന്നാണ് കേരള പൊലീസിന്‍റെ മുന്നറിയപ്പ്.
റെകോര്‍ഡ് ചെയ്യുന്നില്ല എന്ന വിശ്വാസത്തില്‍ സ്വകാര്യ റൂമുകളില്‍ 'സെന്‍സറിംഗ്' ഇല്ലാതെ പറയുന്ന വിവരങ്ങള്‍ മണിക്കൂറുകള്‍ക്കകം തന്നെ വൈറല്‍ ആകുന്നു. ഓഡിയോ റൂമുകളുടെ മറ്റൊരു പ്രത്യേകത ഒരാള്‍ ഒരു റൂമില്‍ കയറിയാല്‍ ആ വിവരം അവരെ പിന്തുടരുന്നവര്‍ക്ക് നോടിഫികേഷന്‍ ആയി ലഭിക്കുമെന്നതാണ്. പ്രസ്തുത വ്യക്തി ഒരു പ്രത്യേക റൂമിലുണ്ടെന്ന് അവരെ പിന്തുടരുന്നവര്‍ക്ക് ഫീഡ് നോക്കിയാലും മനസ്സിലാകും. ഇവ സ്ക്രീന്‍ഷോടായി പ്രചരിക്കാനും ഇടയുണ്ട്. അതിനാല്‍ ശ്രദ്ധിക്കുക, സൂക്ഷിക്കുക എന്നാണ് കേരള പൊലീസിന്‍റെ മുന്നറിയപ്പ്.
ക്ലബ് ഹൗസ് ഉപയോക്താക്കൾക്കുള്ള കേരള പൊലീസിന്റെ മുന്നറിയിപ്പ് ഇങ്ങനെ:
സൂക്ഷിച്ചില്ലെങ്കില്‍ വൈറല്‍ ആകും.
സുരക്ഷിതമെന്ന് കരുതുന്ന നവമാധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ നിങ്ങളുടെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷിതമല്ല എന്നോര്‍ക്കുക. തരംഗമാകുന്ന പുത്തന്‍ സാമൂഹ്യ മാധ്യമങ്ങളിലെ അശ്രദ്ധമായതും അമിത ആത്മവിശ്വാസത്തോടെയുള്ള ഇടപെടലും നിങ്ങള്‍ക്ക് തന്നെ വിനയാകാതെ സൂക്ഷിക്കുക.
ലൈവ് ഓഡിയോ റൂമുകളാണ് പുതിയ ട്രെന്‍ഡ്. ഓരോ റൂമിലും സംസാരിക്കുന്ന 'സ്പീകര്‍'മാരുടെ അനുമതിയില്ലാതെ റെകോര്‍ഡ് ചെയ്യരുതെന്നാണ് ചട്ടമെങ്കിലും ഇത് പാലിക്കപ്പെടുന്നുണ്ടോ എന്നുറപ്പില്ല. ഓഡിയോ റൂമുകളിലെ ഇടപെടലും പങ്കാളിത്തവും സ്ക്രീന്‍ റെകോര്‍ഡ് ഓപ്ഷനിലൂടെ മറ്റൊരാള്‍ക്ക് റെകോര്‍ഡ് ചെയ്ത് മറ്റ് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യാനും കഴിയും.
സ്ക്രീന്‍ റെകോര്‍ഡ് ഓപ്ഷനിലൂടെ റൂമുകളില്‍ ആരൊക്കെ പങ്കെടുക്കുന്നുവോ അവരുടെ മുഴുവന്‍ പ്രൊഫൈല്‍ ചിത്രങ്ങളും റെകോര്‍ഡ് ചെയ്യുന്ന വിഡിയോയില്‍ പതിയുന്നു. ഇവ പിന്നീട് യൂട്യൂബ് വഴിയും വാട്സാപ് വഴിയും വ്യാപകമായി പ്രചരിക്കുന്നു. സഭ്യമല്ലാത്ത സംഭാഷണങ്ങള്‍ക്കൊപ്പം റൂമിലെ പങ്കാളികളുടെ ചിത്രങ്ങളും പ്രൊഫൈലുകളും വിഡിയോയില്‍ കാണുന്നത് കൊണ്ടുള്ള ദോഷങ്ങളെ കുറിച്ച് കൂടുതല്‍ പറയേണ്ട ആവശ്യമില്ല. റെകോര്‍ഡ് ചെയ്യുന്നില്ല എന്ന വിശ്വാസത്തില്‍ സ്വകാര്യ റൂമുകളില്‍ 'സെന്‍സറിംഗ്' ഇല്ലാതെ പറയുന്ന വിവരങ്ങള്‍ മണിക്കൂറുകള്‍ക്കകം തന്നെ വൈറല്‍ ആകുന്നു.
ഓഡിയോ റൂമുകളുടെ മറ്റൊരു പ്രത്യേകത എന്തെന്നാല്‍ ഒരാള്‍ ഒരു റൂമില്‍ കയറിയാല്‍ ആ വിവരം അവരെ പിന്തുടരുന്നവര്‍ക്ക് നോടിഫികേഷന്‍ ആയി ലഭിക്കുമെന്നതാണ്. പ്രസ്തുത വ്യക്തി ഒരു പ്രത്യേക റൂമിലുണ്ടെന്ന് അവരെ പിന്തുടരുന്നവര്‍ക്ക് ഫീഡ് നോക്കിയാലും മനസ്സിലാകും. ഇവ സ്ക്രീന്‍ഷോടായി പ്രചരിക്കാനും ഇടയുണ്ട്.
# അതിനാല്‍ ശ്രദ്ധിക്കുക സൂക്ഷിക്കുക. സൂക്ഷിച്ചില്ലെങ്കില്‍ വൈറല്‍ ആകും.
Keywords: News, Thiruvananthapuram, Kerala, Police, Social Media, Viral, Warning, Kerala Police, It can go viral if not taken care of: Kerala Police warning to clubhouse users.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.