'ഞാന്‍ മനുഷ്യനാണ്. അതിൽ നല്ലൊരാളാവാനാണ് ശ്രമം' നിങ്ങൾ ബി ജെ പിയാണോ എന്ന ചോദ്യത്തിന് അഹാനയുടെ മറുപടി

 


തിരുവനന്തപുരം: (www.kvartha.com 03.06.2021) യുവതാരങ്ങളിൽ മലയാളികളുടെ പ്രിയ താരമാണ് ഒരാളാണ് അഹാന കൃഷ്ണ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന അഹാനയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും ഏൽക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ നിങ്ങൾ ഏത് രാഷ്ട്രീയപാർടിയിലാണെന്ന ഒരു കമന്റിന് മറുപടി നൽകുകയാണ് താരം.

‘നിങ്ങള്‍ ബിജെപിയാണോ’ എന്നായിരുന്നു അഹാനയുടെ പോസ്റ്റിന് താഴെ വന്ന കമന്റ്. 'ഞാന്‍ മനുഷ്യനാണ്. അതിൽ നല്ലൊരാളാവാനാണ് ശ്രമം. നിങ്ങളോ? 'എന്നാണ് താരം തിരിച്ച് ചോദിച്ചത്. പിന്നാലെ ഈ കമന്റ് അയാൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്നാൽ അഹാന അതിന്റെ സ്ക്രീൻ ഷോട് ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയായി പോസ്റ്റുകയും ചെയ്തു.

'ഞാന്‍ മനുഷ്യനാണ്. അതിൽ നല്ലൊരാളാവാനാണ് ശ്രമം' നിങ്ങൾ ബി ജെ പിയാണോ എന്ന ചോദ്യത്തിന് അഹാനയുടെ മറുപടി

‘എന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഒരാള്‍ ഈ ചോദ്യം ചോദിച്ചു. ഞാന്‍ മറുപടിയും കൊടുത്തു. ഇത് ശ്രദ്ധ പിടിച്ച് പറ്റാനുള്ള രീതികളാണ്. അതുകൊണ്ടാവും അയാള്‍ കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്തായാലും ഇതേ സംശയമുള്ള എല്ലാവരോടും എനിക്ക് പറയാനുള്ള മറുപടി ഇതാണ്’, എന്നാണ് സ്ക്രീൻഷോട് പങ്കുവച്ച് അഹാന പറഞ്ഞു.

Keywords:  News, Kerala, State, Thiruvananthapuram, Entertainment, Film, Cinema, Actor, 'I am human. Trying to be good at it' Ahana's answer to the question whether you are BJP or not.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia