SWISS-TOWER 24/07/2023

കാലവര്‍ഷം വരാനിരിക്കെ അപകട ഭീഷണിയായി കോഴിക്കോട് നഗരത്തില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍: നടപടിയുമായി മനുഷ്യാവകാശ കമിഷന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 02.06.2021) കാലവര്‍ഷം വരാനിരിക്കെ കോഴിക്കോട് നഗരത്തില്‍  അപകടഭീഷണിയുയര്‍ത്തി കെട്ടിടങ്ങള്‍ക്ക് മുകളില്‍സ്ഥാപിച്ചിട്ടുള്ള കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമിഷന്‍ രംഗത്ത്.

കോഴിക്കോട് നഗരസഭാ സെക്രടറി ഇക്കാര്യം വിശദമായി പരിശോധിച്ച് 15 ദിവസത്തിനകം റിപോര്‍ട് സമര്‍പിക്കണമെന്ന് കമിഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.
Aster mims 04/11/2022

കാലവര്‍ഷം വരാനിരിക്കെ അപകട ഭീഷണിയായി കോഴിക്കോട് നഗരത്തില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍: നടപടിയുമായി മനുഷ്യാവകാശ കമിഷന്‍

സുരക്ഷിതമല്ലാത്ത ഇരുമ്പ് ഫ്രെയിമുകളിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. നഗരത്തിലെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ സ്ഥാപിച്ചകൂറ്റന്‍ ബോര്‍ഡുകള്‍ കാറ്റത്ത് നീലംപതിക്കാവുന്ന അവസ്ഥയിലാണുള്ളത്. മാവൂര്‍ റോഡില്‍ ഉള്‍പെടെ പഴയ കെട്ടിടങ്ങള്‍ക്ക് മുകളില്‍ പോലും ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

മൊഫ്യൂസില്‍ സ്റ്റാന്റിന് മുകളിലും ഇത്തരം ബോര്‍ഡുകളുണ്ട്. പരസ്യങ്ങള്‍ കുറവായതിനാല്‍ കെട്ടിടം ഉടമകള്‍ ഇക്കാര്യം ശ്രദ്ധിക്കാറില്ലെന്നും പരാതിയുണ്ട്. മഴയിലും കാറ്റിലും കൂറ്റന്‍ ഫ്രെയിം നിലം പതിച്ചാല്‍ വന്‍ അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമിഷന്‍ സ്വമേധയാ രജിസ്‌റര്‍ ചെയ്ത കേസിലാണ് നടപടി.

Keywords:  Huge billboards in Kozhikode town; Human Rights Commission to take action, Kozhikode, News, Flex boards, Life Threat, Protection, Report, Study, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia