SWISS-TOWER 24/07/2023

കേരള തീരത്ത് ജൂണ്‍ 10 ന് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചു; ജാഗ്രതാ നിര്‍ദേശം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 09.06.2021) കേരള തീരത്ത് ജൂണ്‍ 10 ന് രാത്രി 11.30 വരെ 2.5 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
Aster mims 04/11/2022

കേരള തീരത്ത് ജൂണ്‍ 10 ന് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചു; ജാഗ്രതാ നിര്‍ദേശം

പ്രധാന നിര്‍ദേശങ്ങള്‍

1. കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനം ജൂണ്‍ 13 വരെ പൂര്‍ണമായും നിരോധിച്ചിരിക്കുന്നു. യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല.

2. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

3. മത്സ്യബന്ധന യാനങ്ങള്‍ (ബോട്, വള്ളം) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

4. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

Keywords:  High tide expected off Kerala coast on June 10; Fishing completely banned; Caution, Thiruvananthapuram, News, Fishermen, Warning, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia