രാജ്യത്ത് 5-ജി വയര്‍ലെസ് നെറ്റ് വര്‍ക് നടപ്പാക്കുന്നതിനെതിരെ ജൂഹി ചൗള നല്‍കിയ ഹര്‍ജി തള്ളി; നടിക്ക് 20 ലക്ഷം രൂപ പിഴയിട്ട് ഡെല്‍ഹി ഹൈകോടതി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 04.06.2021) രാജ്യത്ത് 5-ജി വയര്‍ലെസ് നെറ്റ് വര്‍ക് നടപ്പാക്കുന്നതിനെതിരെ ബോളിവുഡ് നടിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ജൂഹി ചൗള നല്‍കിയ ഹര്‍ജി ഡെല്‍ഹി ഹൈകോടതി തള്ളി. ജൂഹിയുടെ ഹര്‍ജി ന്യൂനതകളുള്ളതും അംഗീകരിക്കാനാവുന്നതല്ലെന്നും നിരീക്ഷിച്ച കോടതി നടിക്ക് 20 ലക്ഷം രൂപ പിഴയും വിധിച്ചു. റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്കായി ഫണ്ട് വിനിയോഗിക്കുമെന്ന് കോടതി അറിയിച്ചു.
Aster mims 04/11/2022

രാജ്യത്ത് 5-ജി വയര്‍ലെസ് നെറ്റ് വര്‍ക് നടപ്പാക്കുന്നതിനെതിരെ ജൂഹി ചൗള നല്‍കിയ ഹര്‍ജി തള്ളി; നടിക്ക് 20 ലക്ഷം രൂപ പിഴയിട്ട് ഡെല്‍ഹി ഹൈകോടതി

20 ലക്ഷം രൂപ ഒരാഴ്ചയ്ക്കുള്ളില്‍ ഡെല്‍ഹി സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ നിക്ഷേപിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ പണം നിക്ഷേപിച്ചില്ലെങ്കില്‍ ഡിഎല്‍എസ്എ നിയമപ്രകാരം അത് വീണ്ടെടുക്കുമെന്നും കോടതി അറിയിച്ചു.

ജസ്റ്റിസ് ജി ആര്‍ മെഹ്തയുടെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വ്യക്തമായ കാരണങ്ങളില്ലാത്ത ആരോപണങ്ങളാണ് നടി ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് മെഹ്ത നിരീക്ഷിച്ചു. പ്രശസ്തിക്കു വേണ്ടിയാണ് ഹര്‍ജി സമര്‍പിച്ചതെന്ന് കരുതുന്നതായും ഹര്‍ജിയില്‍ വിര്‍ച്വല്‍ വാദം കേട്ടതിന്റെ ലിങ്ക് ജൂഹി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായും കോടതി പറഞ്ഞു.

വിര്‍ച്വല്‍ വാദം കേള്‍ക്കുന്നതിനിടെ കടന്നുകയറുകയും ജൂഹിയുടെ സിനിമകളിലെ പാട്ടുകള്‍ പാടി തടസം സൃഷ്ടിക്കുകയും ചെയ്തവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കാരണം കാണിക്കല്‍ നോടിസ് അയക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

സാങ്കേതികവിദ്യയ്ക്ക് എതിരല്ലെന്നും എന്നാല്‍ പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് പ്രധാനമാണെന്നും 5-ജിയ്ക്ക് എതിരായി സമര്‍പിച്ച ഹര്‍ജിയില്‍ ജൂഹി പറഞ്ഞിരുന്നു. 5 ജി സാങ്കേതിക വിദ്യ അപകടകരവും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും വിശ്വസിക്കാന്‍ മതിയായ കാരണമുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

Keywords:  HC dismisses Juhi Chawla’s suit against 5G, imposes fine of Rs 20 lakh, New Delhi, News, Technology, Internet, Business, Actress, Bollywood, Cinema, High Court, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script