സ്വര്‍ണാഭരണങ്ങളുടെ പരിശുദ്ധി നിര്‍ണയിക്കുന്ന ഹാള്‍മാര്‍കിംഗ് സ്വാഗതം ചെയ്യുന്നു; എന്നാല്‍ അതിന്റെ മറവില്‍ യു ഐ ഡി കോഡ് രേഖപ്പെടുത്തണമെന്ന കരിനിയമങ്ങള്‍ അടിച്ചേല്‍പിക്കാനുള്ള ശ്രമത്തെ ശക്തമായി എതിര്‍ക്കുന്നുവെന്ന് എ കെ ജി എ എസ് എം എ എസ്

 


കൊച്ചി: (www.kvartha.com 10.06.2021) സ്വര്‍ണാഭരണങ്ങളുടെ പരിശുദ്ധി നിര്‍ണയിക്കുന്ന ഹാള്‍മാര്‍കിംഗ് സ്വാഗതം ചെയ്യുന്നു. എന്നാല്‍ അതിന്റെ മറവില്‍ ആഭരണങ്ങളില്‍ യുണീക് ഐഡന്റിഫിക്കേഷന്‍ (UlD) കോഡ് രേഖപ്പെടുത്തണമെന്നുള്ള കരിനിയമങ്ങള്‍ അടിച്ചേല്‍പിക്കാനുള്ള ശ്രമത്തെ ശക്തമായി എതിര്‍ക്കുന്നുവെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കമിറ്റി.

കോവിഡ് സാഹചര്യവും, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്ത മുലവും ഹാള്‍മാര്‍കിംഗ് നിര്‍ബന്ധമാക്കുന്നത് നീട്ടി വക്കണമെന്ന് എ കെ ജി എ എസ് എം എ എസ് കമിറ്റി ആവശ്യപ്പെട്ടു. ഇന്‍ഡ്യയിലെ സ്വര്‍ണ ഉപഭോക്താക്കള്‍ അവര്‍ വാങ്ങിയിട്ടുള്ള സ്വര്‍ണം അധികാലം കൈവശം വക്കില്ലെന്നും ആവശ്യത്തിന് വില്‍ക്കുകയോ, പുതിയ ഫാഷനായി മാറ്റി വാങ്ങുകയോ ചെയ്യുമ്പോള്‍ കാരറ്റ് അനുസരിച്ചുള്ള വില ഉറപ്പാക്കുന്നതിനാണ് പരിശുദ്ധിയുടെ അടയാളമായ ഹാള്‍മാര്‍കിംഗ് രേഖപ്പെടുത്തുന്നത്.

യു ഐ ഡി കോഡ് ചിലരുടെ സങ്കുചിത താല്പര്യം മാത്രമാണെന്നും അസോസിയേഷന്‍ ആരോപിച്ചു. സ്വര്‍ണാഭരണങ്ങള്‍ ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിന് ഇ-ഇന്‍വോയിസും, ഇ-വേ ബില്ലും ഏര്‍പെടുത്തിയിട്ടുള്ള ജി എസ് ടി സംവിധാനമുള്ളപ്പോള്‍ ഹാള്‍മാര്‍കിംഗ് സെന്ററുകള്‍ നല്‍കുന്ന യു ഐ ഡി കോഡിന്റെ ആവശ്യമില്ല. 

വളരെ കുറച്ച് ജുവല്ലറികളുള്ള രാജ്യങ്ങളില്‍പോലും നടപ്പാക്കാന്‍ കഴിയാത്ത യു ഐ ഡി കോഡ് സംവിധാനം ആറു ലക്ഷത്തോളം ജുവല്ലറികളുള്ള നമ്മുടെ രാജ്യത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നത് ഈ മേഖലയെ തകര്‍ക്കാനും തളര്‍ത്താനും മാത്രമേ വഴിയൊരുക്കൂ എന്നും അസോസിയേഷന്‍ പറയുന്നു.

ഇന്‍ഡ്യയില്‍ ആവശ്യത്തിന് ഹാള്‍മാര്‍കിംഗ് സെന്ററുകളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഏര്‍പെടുത്തുന്നതിനു പകരം പുതിയ പുതിയ നിയമങ്ങളും പരിഷ്‌ക്കാരങ്ങളും കൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിക്കുന്നില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് നിര്‍ബന്ധിതമാകുമെന്നും അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കി.

സംസ്ഥാന പ്രസിഡന്റ് ഡോ. ബി ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രടറി കെ സുരേന്ദ്രന്‍, ട്രഷറര്‍ അഡ്വ.എസ് അബ്ദുല്‍ നാസര്‍, ഭാരവാഹികളായ റോയ് പാലത്ര, സി വി കൃഷ്ണദാസ്, ബി പ്രേമാനന്ദ്, സ്‌കറിയാച്ചന്‍, എസ് പളനി, നവാസ് പുത്തന്‍വീട്, പി കെ. ഗണേശന്‍, എം വി അബ്ദുല്‍ അസീസ്, എന്‍ വി പ്രകാശ്, എന്‍ പി ഭൂപേഷ്, കണ്ണന്‍ ശരവണ, നസീര്‍ പുന്നയ്ക്കല്‍, എ കെ വിനീത് എന്നിവര്‍ പ്രസംഗിച്ചു.

സ്വര്‍ണാഭരണങ്ങളുടെ പരിശുദ്ധി നിര്‍ണയിക്കുന്ന ഹാള്‍മാര്‍കിംഗ് സ്വാഗതം ചെയ്യുന്നു; എന്നാല്‍ അതിന്റെ മറവില്‍ യു ഐ ഡി കോഡ് രേഖപ്പെടുത്തണമെന്ന കരിനിയമങ്ങള്‍ അടിച്ചേല്‍പിക്കാനുള്ള ശ്രമത്തെ ശക്തമായി എതിര്‍ക്കുന്നുവെന്ന് എ കെ ജി എ എസ് എം എ എസ്

Keywords:  Hallmarking  determines the purity of gold jewelry is welcome; But AKGASMAS strongly opposes attempts to impose carnage rules requiring the UID code to be recorded under its cover, Kochi, News, Gold, Business, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia