മറയൂരില്‍ ലോക് ഡൗണ്‍ പരിശോധനയ്ക്കിടെ കല്ലുകൊണ്ട് തലയ്ക്കടിയേറ്റ പൊലീസുകാരന്റെ ചികിത്സാ ചെലവ് സര്‍കാര്‍ വഹിക്കും

 


തൊടുപുഴ: (www.kvartha.com 05.06.2021) മറയൂരില്‍ ആക്രമണത്തിനിരയായ പൊലീസുകാരന്റെ ചികിത്സാ ചെലവ് സര്‍കാര്‍ വഹിക്കും. ഇടുക്കി മറയൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ അജീഷ് പോളിന്റെ ചികിത്സാ ചെലവാണ് സര്‍കാര്‍ ഏറ്റെടുത്തത്. ലോക്ഡൗണ്‍ പരിശോധനയ്ക്കിടെയാണ് അജീഷ് പോളിനു തലയ്ക്കടിയേറ്റത്.

മറയൂരില്‍ ലോക് ഡൗണ്‍ പരിശോധനയ്ക്കിടെ കല്ലുകൊണ്ട് തലയ്ക്കടിയേറ്റ പൊലീസുകാരന്റെ ചികിത്സാ ചെലവ് സര്‍കാര്‍ വഹിക്കും

ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അജീഷ് പോള്‍ അപകടനില തരണം ചെയ്‌തെങ്കിലും ഐസിയുവില്‍ തുടരുകയാണ്. ആശുപത്രി വിട്ടാലും ദീര്‍ഘകാലം ചികിത്സ തുടരേണ്ടി വരുമെന്നതിനാല്‍ സഹായിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. ഈ ആവശ്യമാണ് സര്‍കാര്‍ ഏറ്റെടുത്തിരിക്കുന്നത്.

തിങ്കളാഴ്ച മറയൂര്‍ കോവില്‍ കടവില്‍ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് അജീഷ് പോളിനെതിരെ ആക്രമണമുണ്ടായത്. മാസ്‌ക് ധരിക്കാതെ നിന്ന പ്രദേശവാസിയായ സുലൈമാനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നു കല്ല് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.

Keywords:  Government will bear the medical expenses of the policeman who was attacked in Marayoor, Thodupuzha, News, Police, Attack, Hospital, Treatment, Injured, Family, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia