ലോക്ഡൗൺ കാലത്ത് വിശന്നുവലയുന്ന തെരുവുനായകൾക്ക് ഭക്ഷണം നൽകി 2 പെൺകുട്ടികൾ

 



ന്യൂഡെൽഹി: (www.kvartha.com 04.06.2021) കോവിഡ് രണ്ടാം വ്യാപനത്തെ തുടർന്നുള്ള ലോക്ഡൗൺ മനുഷ്യനെ ബാധിച്ചപോലെതന്നെ നമുക്ക് ചുറ്റുമുള്ള സഹജീവികളെയും ബാധിച്ചിട്ടുണ്ട്. ലോക്ഡൗൺ മൂലം നിരവധി തെരുവുനായകളാണ് ഭക്ഷണമില്ലാതെ അലഞ്ഞുനടക്കുന്നത്. ആളുകൾ പുറത്തിറങ്ങാതാവുകയും ഭക്ഷണാവശിഷ്ട്ടങ്ങൾ ലഭിക്കാതെ വരികയും ചെയ്തതോടെയാണ് തെരുവ് നായകൾ വിശന്ന് വലയാന്‍ തുടങ്ങിയത്.

എന്നാൽ, ഈ പ്രതിസന്ധികൾക്കിടയിലും സഹജീവികളെ സംരക്ഷിക്കാനായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. നാഗ്പൂർ സ്വദേശിയായ രഞ്ജീത് നാഥ് ദിവസേന 30 മുതൽ 40 കിലോഗ്രാം ബിരിയാണി 190 ഓളം തെരുവുനായ്കൾക്ക് നൽകുന്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ നാം ഏവരും കണ്ടതാണ്.

ലോക്ഡൗൺ കാലത്ത് വിശന്നുവലയുന്ന തെരുവുനായകൾക്ക് ഭക്ഷണം നൽകി 2 പെൺകുട്ടികൾ

അക്കൂട്ടത്തിലിതാ നായകളെ സംരക്ഷിച്ച് നന്മ കാട്ടുകയാണ് ജമ്മു കശ്മീരിൽ നിന്നുള്ള രണ്ട് പെൺകുട്ടികൾ.  കഴിഞ്ഞ ഒരു വർഷമായി തെരുവുനായകൾക്ക് അന്നം നൽകി സഹജീവി സ്നേഹം പകർന്നു നൽകുകയാണ് ഉധംപൂർ സ്വദേശികളായ നേഹ ശർമയും പ്രണവി സിംഗും. എല്ലാ ദിവസവും തങ്ങളുടെ പ്രദേശത്തുള്ള 20 മുതൽ 25 തെരുവ് നായകൾക്കാണ് ഇവർ ഭക്ഷണം നൽകുന്നത്.

തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നത് തങ്ങളുടെ ചുമതലയായാണ് കാണുന്നതെന്ന് നേഹയും പ്രണവിയും എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Keywords:  News, New Delhi, Jammu, Lockdown, COVID-19, National, India, Jammu and Kashmir, Girls from Jammu and Kashmir’s Udhampur feed stray dogs amid lockdown.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia