SWISS-TOWER 24/07/2023

എന്നെ സംബന്ധിച്ചിടത്തോളം അഭിനയം എന്നത് മുഖഭാഷ മാത്രമല്ല, ശരീര ഭാഷയുമാണ്: വിമർശനങ്ങൾക്ക് മറുപടിയുമായി ബാബു ആന്റണി

 


ADVERTISEMENT

കൊച്ചി: (www.kvartha.com 12.06.2021) 'ആറടി മൂന്ന് ഇഞ്ച് പൊക്കം നല്ല സ്റ്റൈലനായി ഫൈറ്റ് ചെയ്യുന്ന ബാബു ആന്റണിയെ വെച്ച് നല്ല ബജറ്റില്‍ പണ്ട് ഒരു ആക്ഷൻ ചിത്രം ചെയ്തിരുന്നെങ്കില്‍ ഒരു ഇന്റര്‍നാഷണല്‍ സ്റ്റാര്‍ ജനിച്ചേനെ എന്ന് സംവിധായകൻ ഒമര്‍ ലുലു പറഞ്ഞതിന് നന്ദി പറഞ്ഞ് ബാബു ആന്റണി. മികച്ച സംവിധായകരുടെ കൂടെ അഭിനയിക്കാൻ ആഗ്രഹം ഉണ്ടായിരുന്നുവെന്നും താരം വ്യക്തമാക്കി. എന്നാൽ ബാബു ആന്റണിയുടെ അഭിനയത്തെ വിമർശിച്ചും ചിലർ രംഗത്ത് വന്നു. ഇപോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടി താരം തന്നെ പറഞ്ഞിരിക്കുകയാണ്.
Aster mims 04/11/2022

എന്നെ സംബന്ധിച്ചിടത്തോളം അഭിനയം എന്നത് മുഖഭാഷ മാത്രമല്ല, ശരീര ഭാഷയുമാണ്: വിമർശനങ്ങൾക്ക് മറുപടിയുമായി ബാബു ആന്റണി

'എന്നെ സംബന്ധിച്ചിടത്തോളം അഭിനയം എന്നത് മുഖഭാഷ മാത്രമല്ല, ശരീര ഭാഷയുമാണ്. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ഓഡിയെൻസിനു നല്ലതായി മനസിലാക്കാൻ പറ്റുമെങ്കിൽ പിന്നെ ആവശ്യമില്ലാത്ത എക്സ്‍പ്രഷൻ എനിക്ക് താല്‍പര്യമില്ല. സ്റ്റോറി, സ്‍ക്രിപ്റ്റ്, ഷോടുകൾ, ബിജിഎം, കോസ്റ്റാര്‍സ് എല്ലാം അഭിനയത്തിൽ നമ്മെ സഹായിക്കുന്ന ഘടകങ്ങൾ ആണ്. ഞാൻ ചെയ്‍ത വൈശാലിയും, അപരാഹ്നവും, കടലും, ചന്തയും, നാടോടിയും, ഉത്തമനും മറ്റു ഭാഷ ചിത്രങ്ങളും ഒക്കെ ജനങ്ങൾക്കു മനസ്സിലാവുകയും സൂപർ ഹിറ്റ് ആവുകയും ചെയ്‍തു. പിന്നെ എനിക്ക് അഭിനയത്തിന് ഒരു പഞ്ചായത്തു അവാർഡ് പോലും കിട്ടിയിട്ടില്ല. അതുകൊണ്ടു ഇവനെന്തിനു ഈ അവാർഡ് കൊടുത്തു എന്ന് ചോദിക്കണ്ട അവസ്ഥയും ഇല്ല' ബാബു ആന്റണി പറയുന്നു.

ഇന്ത്യയിലെ വലിയ വലിയ സംവിധായകന്മാർക്ക് ഒരു കംപ്ലെയിൻസ് ഇല്ലതാനും. എന്റെ വര്‍കിൽ അവർ ഹാപിയും ആണ്. അതുകൊണ്ടു ചില സഹോദരന്മാർ സദയം ക്ഷമിക്കുകയെന്നും താരം പറഞ്ഞു.

Keywords:  News, Kochi, Actor, Entertainment, Cinema,Film, Social Media, Kerala, State, Babu Antony, For me, acting is not just about facial language, it's about body language: Babu Antony.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia