കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിങ്‌ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്

 


തിരുവനന്തപുരം: (www.kvartha.com 07.06.2021) കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിങ്‌ സൂചികയിൽ (പിജിഐ) കേരളം വീണ്ടും ഒന്നാമതെത്തി. 901 പോയന്റ്‌ നേടിയാണ്‌ 70 മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്ന പ്രകടന വിലയിരുത്തൽ സൂചികയിൽ കേരളം രാജ്യത്ത് ഒന്നാമതെത്തിയത്‌. കഴിഞ്ഞ വർഷം 862 പോയിന്റ് നേടിയായിരുന്നു കേരളം ഒന്നാം സ്ഥാനം നേടിയത്.

കുട്ടികൾക്ക്‌ വിദ്യാഭ്യാസത്തിന്റെ പ്രാപ്തത, പൊതുവിദ്യാഭ്യാസ മേഖലയിലെ ഭരണനിർവഹണം, വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ, ഫലപ്രാപ്‌തി എന്നിവയിലെ മികച്ച പ്രകടനമാണ്‌ രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളിൽ കേരളത്തെ വീണ്ടും ഒന്നാമതെത്തിച്ചത്‌.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിങ്‌ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്

പൊതുവിദ്യാലയങ്ങളിലേക്ക്‌ കുട്ടികളെ ആകർഷകിക്കാൻ നടത്തിയ പ്രവർത്തനങ്ങളും സമഗ്രശിക്ഷാ കേരള (എസ്‌എസ്‌കെ) വഴി നടത്തിയ പ്രവർത്തനങ്ങളുമാണ്‌ മികവിന്റെ സൂചികയിൽ ഏറ്റവും ഉയർന്ന ഗ്രേഡായ എ പ്ലസ് നേടാൻ സഹായിച്ചത്. പഞ്ചാബ്, ചണ്ഡിഗഡ്, തമിഴ്നാട്, എന്നീ സംസ്ഥാനങ്ങളും ആൻഡമാൻ ആൻഡ്‌ നികോബാർ ദ്വീപുകളും കേരളത്തിനൊപ്പം ഉയർന്ന ഗ്രേഡ്‌ പങ്കിട്ടിട്ടുണ്ട്‌.

Keywords:  News, Thiruvananthapuram, School, Education, Kerala, State, Grading Index 2019-20, Five states, UTs including Kerala get highest grade in education ministry’s Performance Grading Index 2019-20.


< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia