Follow KVARTHA on Google news Follow Us!
ad

മുല്ലക്കര രത്‌നാകരന്റെ ഫെയ്‌സ്ബുക് പേജിന് പോസ്റ്റിടുന്നതില്‍ നിന്നും വിലക്ക്; കാരണം അന്വേഷിച്ചപ്പോള്‍ കൈമലര്‍ത്തി അധികൃതര്‍; പ്രകോപനപരമായതോ ആരെയെങ്കിലും വ്രണപ്പെടുത്തുന്നതോ ആയ ഒന്നും പോസ്റ്റ് ചെയ്തിട്ടില്ലെന്നും മോഡിയെ വിമര്‍ശിച്ചതിനാണോ എന്നും മുന്‍ മന്ത്രി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kozhikode,News,Facebook Post,Ex minister,Kerala,
കോഴിക്കോട്: (www.kvartha.com 10.06.2021) മുന്‍മന്ത്രിയും സി പി ഐ നേതാവുമായ മുല്ലക്കര രത്നാകരന്റെ ഒദ്യോഗിക ഫെയ്സ്ബുക് പേജിന് വിലക്ക്. ഈ മാസം ആദ്യം മുതല്‍ തന്റെ വെരിഫൈഡ് ഫെയ്സ്ബുക് പേജില്‍ പോസ്റ്റ് ചെയ്യുന്നതില്‍ നിന്നു ഫെയ്സ്ബുക് വിലക്കിയതായി മുല്ലക്കര രത്നാകരന്‍ പറഞ്ഞു. തന്റെ വ്യക്തിഗത ഫെയ്സ്ബുക് അകൗണ്ടിലൂടെയാണ് വിലക്കിന്റെ കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.

Ex minister and CPI Leader Mullakkara Ratnakaran alleges Facebook Ban verified Page, Kozhikode, News, Facebook Post, Ex minister, Kerala

ഫെയ്സ്ബുകിന്റെ കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് ലംഘിച്ചുവെന്ന് കാണിച്ചാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഈ രീതിയില്‍ വിലക്കേര്‍പെടുത്തിയിട്ടും പേജിന്റെ പേജ് ക്വാളിറ്റി എന്ന വിഭാഗത്തില്‍ അത്തരത്തില്‍ ഒരു നിയന്ത്രണമോ ലംഘനങ്ങളോ ഇല്ല എന്നും അദ്ദേഹം പറയുന്നു.

മന്ത്രി, നിയമസഭാ സാമാജികന്‍ എന്നിങ്ങനെ സര്‍കാരിന്റെ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഇതിന്റെ വിശദീകരണം ഫെയ്സ്ബുകിനോട് മെയില്‍ വഴി ആവശ്യപ്പെട്ടപ്പോള്‍ അവര്‍ക്കും ഈ 'ബാന്‍' എന്തിനാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല.

നിരവധി മെയിലുകള്‍ക്ക് ശേഷവും ഈ ബാന്‍ നീക്കാന്‍ സാധിക്കില്ല എന്ന നിഷേധാത്മകമായ മറുപടിയാണ് അവര്‍ നല്‍കിയത്. പേജ് കൈകാര്യം ചെയ്യുന്ന അഡ്മിന്‍ അകൗണ്ടുകള്‍ക്കൊന്നും ഇത്തരത്തില്‍ നിയന്ത്രണമില്ല. പിന്നെന്താണ് അവര്‍ പറയുന്ന 'ലംഘനം' എന്ന് അവര്‍ക്കൊട്ട് വിശദീകരിക്കാന്‍ സാധിക്കുന്നുമില്ല എന്നും മുല്ലക്കര രത്നാകരന്‍ തന്റെ ഫെയ്സ്ബുക് പോസ്റ്റില്‍ പറഞ്ഞു.

അതേസമയം കോവിഡ് നിയന്ത്രണത്തിലെ പാളിച്ചകള്‍ക്ക് കേന്ദ്രസര്‍കാരിനെ വിമര്‍ശിച്ചുകൊണ്ട് പങ്കുവെച്ച പോസ്റ്റാണോ ഈ വിലക്കിന് കാരണമെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. നേരത്തെ #Modiresign ഹാഷ്ടാഗിന് ഫെയ്സ്ബുക് വിലക്കേര്‍പ്പെടുത്തിയിരുന്നതും കവി സച്ചിതാനന്ദന്റെ ഫെയ്സ്ബുക് അകൗണ്ടിന് ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പെടുത്തിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ നയങ്ങളുടെ ഭാഗമായാണോ വിലക്ക് എന്ന ചോദ്യത്തിന് 'നിങ്ങളുടെ ഫ്രസ്ട്രേഷന്‍ ഒക്കെ ഞങ്ങള്‍ക്ക് മനസിലാകും. പക്ഷേ ഈ വിലക്ക് നീക്കാന്‍ സാധിക്കില്ല' എന്നതരത്തിലായിരുന്നു മെയിലൂടെ ഫെയ്സ്ബുകിന്റെ മറുപടിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്നാട്ടിലെ സാധാരണക്കാരന്റെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഗതി എന്തായിരിക്കും എന്ന് കണ്ടുതന്നെ അറിയണമെന്നും അദ്ദേഹം പറയുന്നു.

Keywords: Ex minister and CPI Leader Mullakkara Ratnakaran alleges Facebook Ban verified Page, Kozhikode, News, Facebook Post, Ex minister, Kerala.

Post a Comment