അനധികൃതമായി രാജ്യത്ത് പ്രവേശിച്ചെന്ന കേസില്‍ മെഹുല്‍ ചോക്‌സിക്ക് ജാമ്യം നിഷേധിച്ച് ഡൊമിനികന്‍ കോടതി; തട്ടിക്കൊണ്ടുവന്നതാണെന്ന് അഭിഭാഷകന്‍
Jun 3, 2021, 11:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 03.06.2021) വായ്പ തട്ടിപ്പ് നടത്തി നിരവധി കേസുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ അന്വേഷിച്ചു കൊണ്ടിരുന്ന ഇന്‍ഡ്യയിലെ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിക്ക് ഡൊമിനികന്‍ കോടതി ജാമ്യം നിഷേധിച്ചു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചെന്ന കേസിലാണ് ജാമ്യം നിഷേധിച്ചത്. അതേസമയം, ചോക്‌സി അനധികൃതമായി പ്രവേശിച്ചതല്ലെന്നും അദ്ദേഹത്തെ ഹണി ട്രാപിന്റെ ഭാഗമായി തട്ടിക്കൊണ്ടുവന്നതാണെന്നും അഭിഭാഷകര്‍ വാദിച്ചു.
62കാരനായ ചോക്‌സിക്ക് പരിക്കേറ്റതായി റിപോര്‍ടുകളുണ്ടായിരുന്നു. ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. ചോക്‌സിയെ വിട്ടുനല്‍കണമെന്ന ആവശ്യം ഇന്‍ഡ്യ അറിയിച്ചിട്ടുണ്ട്. ഡൊമിനികയില്‍ നിന്ന് ചോക്‌സിയെ നേരിട്ട് ഇന്‍ഡ്യക്ക് കൈമാറണമെന്നാണ് ആന്റിഗ്വയുടെ നിലപാട്. ചോക്‌സിയെ വിട്ടുകിട്ടുന്നതിനായി സി ബി ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ഡൊമിനികയിലെത്തിയിരിക്കുകയാണ്.
13,500 കോടി രൂപയുടെ പി എന്‍ ബി വായ്പ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് 2018 മുതല്‍ വിവിധ ഏജന്‍സികള്‍ അന്വേഷിച്ചുകൊണ്ടിരിക്കെ ഇന്‍ഡ്യയില്‍നിന്ന് മുങ്ങിയ പ്രതിയാണ് ചോക്‌സി. 2018 മുതല്‍ കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ആന്റിഗ്വയില്‍ ഒളിവില്‍ കഴിയുകയായിരന്നു. ഇതിനിടെ ആന്റിഗ്വ പൗരത്വവും നേടി. തുടര്‍ന്ന് ആന്റിഗ്വയുടെ അയല്‍ രാജ്യമായ ഡൊമിനികയില്‍ നിന്നാണ് പിടിയിലായത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

