മറൈന്‍ ഡ്രൈവിലെ ഫ് ളാറ്റില്‍ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പ്രതി; സര്‍കാരിനോടു വിശദീകരണം തേടി ഹൈകോടതി

 


കൊച്ചി: (www.kvartha.com 08.06.2021) മറൈന്‍ ഡ്രൈവിലെ ഫ് ളാറ്റില്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈകോടതി സര്‍കാരിനോടു വിശദീകരണം തേടി. പ്രതി തൃശൂര്‍ മുണ്ടൂര്‍ സ്വദേശി പുലിക്കാട്ടില്‍ മാര്‍ടിന്‍ ജോസഫാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിച്ചത്.

മറൈന്‍ ഡ്രൈവിലെ ഫ് ളാറ്റില്‍ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പ്രതി; സര്‍കാരിനോടു വിശദീകരണം തേടി ഹൈകോടതി

വെള്ളിയാഴ്ചയ്ക്ക് മുന്‍പു വിശദീകരണം നല്‍കണമെന്നാണു ഹൈകോടതി സര്‍കാരിനോട് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പരാതി നല്‍കി രണ്ടു മാസം കഴിഞ്ഞിട്ടും അറസ്റ്റുണ്ടാകാത്ത സാഹചര്യത്തില്‍ പൊലീസിനെതിരെ ആക്ഷേപം ഉയരുന്നതിനിടെയാണ് ഹര്‍ജി ഹൈകോടതിയുടെ പരിഗണനയ്‌ക്കെത്തുന്നത്. ഇതിനിടെ പ്രതി സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ചില്ല. തുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്.

പ്രതിക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും തൃശൂരിലുണ്ടെന്നു തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടനെ പിടിയിലാകുമെന്നും സിറ്റി പൊലീസ് കമിഷണര്‍ സി എച്ച് നാഗരാജു അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ കഴിഞ്ഞ മാര്‍ച്ചുവരെ യുവതിയെ പ്രതി ക്രൂരമായി ഉപദ്രവിച്ചെന്നാണ് പരാതി. യുവതിക്കു ഗുരുതരമായി പരിക്കേറ്റതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. കേസ് വെള്ളിയാഴ്ച പരിഗണിക്കും.

Keywords:  Defendant with anticipatory bail in case of molestation of young woman in Marine Drive flat; High Court seeks explanation from government, Kochi, News, Molestation, Complaint, High Court of Kerala, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia