Follow KVARTHA on Google news Follow Us!
ad

ക്ലബ് ഹൗസിൽ മത ന്യൂനപക്ഷങ്ങളുടെ പേരിൽ വർഗീയ ചർചകൾ; പിന്നിൽ ഗൂഢലക്ഷ്യമെന്ന് സംശയം

Communal debates on behalf of religious minorities at the clubhouse; Suspicion of conspiracy behind it#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്: (www.kvartha.com 10.06.2021) സമൂഹമാധ്യമങ്ങളിൽ ജനശ്രദ്ധ പിടിച്ചുപറ്റിയ ക്ലബ് ഹൗസിൽ കഴിഞ്ഞ കുറേ ദിവസങ്ങളിലായി മലയാളികൾക്കിടയിൽ ചിലർ വർഗീയ ചർചകൾ നടന്നു വരുന്നതായി ആക്ഷേപം. മുസ്ലിം വിഭാഗങ്ങൾക്കെതിരെയാണ് ആരോപണങ്ങൾ ഉയർത്തുന്നത്. ക്രിസ്ത്യൻ യുവജന സംഘടനയുടെ പേരുള്ള ഗ്രൂപിൽ സംഘടിപ്പിച്ച ‘ക്രിസ്തീയ യുവത്വമേ ഇതിലെ വരൂ’ എന്ന സംവാദമായിരുന്നു പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത്.

                                                             
Kerala, News, Kozhikode, Social Media, Top-Headlines, Religion, Club House, Communal debates on behalf of religious minorities at the clubhouse; Suspicion of conspiracy behind it.



ലവ് ജിഹാദ്, കോളജ് പ്രൊഫസറുടെ കൈവെട്ട്, 80 :20 കോടതിവിധി, ഹാദിയ കേസ്, ഹാഗിയ സോഫിയ പള്ളി വിവാദം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് ചർചകൾ നടക്കുന്നത്. ലവ് ജിഹാദ് കേരളത്തില്‍ സജീവമായി നടക്കുന്നുണ്ടെന്നും നാലായിരത്തോളം ക്രിസ്ത്യന്‍ യുവതികള്‍ ലവ് ജിഹാദിന് ഇരയായെന്നും ചര്‍ചയില്‍ പറഞ്ഞിരുന്നു.

സംഘപരിവാര സംഘടനകൾ മുസ്ലിം വിഭാഗത്തിനെതിരെ ഉയർത്തുന്ന വിഷയങ്ങളാണ് ഇത്തരം ഗ്രൂപുകളിലും ചർചയായത്. കേരളത്തിലെ ഏറ്റവും പ്രബലരായ രണ്ട് ന്യൂനപക്ഷ സമുദായങ്ങൾ തമ്മിലുള്ള ഐക്യത്തിന് പോറലേൽപ്പിക്കുന്ന ഇത്തരം സംവാദങ്ങൾക്കെതിരെ രൂക്ഷ വിമർശങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.

അതേസമയം ഇത്തരം സംവാദങ്ങൾക്കെതിരെ ക്രിസ്ത്യൻ സമുദായത്തിനകത്ത് നിന്ന് തന്നെ ഒട്ടേറെ പേർ രംഗത്ത് വന്നിട്ടുണ്ട്. ക്രിസ്ത്യനികളോടും മുസ്ലിംകളോടും യേശുവിന് പറയാനുള്ളത് എന്ന തലവാചകത്തിൽ നടന്ന ക്ലബ്‌ ഹൗസ് ചർചയിൽ വിദ്വേഷം പടച്ചു വിടുന്ന സംഘപരിവാര അജൻഡകൾ ഫാദർ റോബിൻ ഉൾപെടെയുള്ള വൈദികർ തുറന്നു കാട്ടി. വിദ്വേഷം പരത്തുന്നവർ ന്യൂനപക്ഷം എന്ന് പറയാൻ മാത്രമില്ലായെന്നും അവരുടെ അജൻഡകൾ ബഹുഭൂരിഭാഗം ക്രിസ്ത്യൻ ജനസമൂഹത്തെ ബാധിക്കില്ലായെന്നും അദ്ദേഹം പങ്കുവെച്ചു.

ക്ലബ് ഹൗസില്‍ സംഘടനയുടെ പേരില്‍ നടക്കുന്ന മുസ്‌ലിം വിരുദ്ധ ചര്‍ചകളുമായി യാതൊരു ബന്ധമില്ലെന്ന് ക്രിസ്ത്യന്‍ യുവജന സംഘടനയായ കെസിവൈഎം വ്യക്തമാക്കി. യുവജനങ്ങൾ സജീവമായ ഇത്തരം സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ, നിശ്ചിത അജൻഡയോടെയാണ് ഈ അകൗണ്ടുകൾ പ്രവർത്തിക്കുന്നത്. ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വർഗീയ അജൻഡകൾ പ്രാവർത്തികമാക്കുവാൻ പ്രവർത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങൾ, കെസിവൈഎം പ്രസ്ഥാനത്തിനെതിരെ നടത്തുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ യാഥാർഥ്യങ്ങൾ വിചിന്തനം ചെയ്യണമെന്നും കെസിവൈഎം വാർത്താകുറിപ്പിൽ കൂട്ടിച്ചേർത്തു.

ചില ഫേക് അകൗണ്ടുകളുടെ മറവിൽ ചിലർ ചില താത്പര്യങ്ങളോടെ പ്രവർത്തിക്കുന്നുണ്ടെന്നാണ് സംശയിക്കുന്നത്. വ്യക്തമായ രാഷ്ട്രീയ ഉദ്ദേശങ്ങളാണ് പിന്നിലെന്നും കരുതുന്നു.

Keywords: Kerala, News, Kozhikode, Social Media, Top-Headlines, Religion, Club House, Communal debates on behalf of religious minorities at the clubhouse; Suspicion of conspiracy behind it.
< !- START disable copy paste -->

Post a Comment