വരുമാനം മാനദണ്ഡമല്ല, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കരുത്, ഡോസുകള്‍ പാഴാക്കിയാല്‍ അത് സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ അനുവദിക്കുന്നതിനെ വിപരീതമായി ബാധിക്കും; സൗജന്യ കോവിഡ് വാക്‌സിന്‍ വിതരണത്തിന് മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡെല്‍ഹി: (www.kvartha.com 08.06.2021) സൗജന്യ കോവിഡ് വാക്‌സിന്‍ വിതരണത്തിന് മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. വരുമാനം മാനദണ്ഡമല്ല. ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കരുത്. ജനസംഖ്യയും രോഗവ്യാപനവും വാക്‌സിനേഷന്‍ പുരോഗതിയും അടിസ്ഥാനമാക്കിയാണു സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുകയെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Centre releases revised guidelines for national Covid vaccination programme, to be implemented from June 21, New Delhi, News, Health, Health and Fitness, Warning, Hospital, National

ആരോഗ്യ പ്രവര്‍ത്തകര്‍, 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, രണ്ടാം ഡോസ് ലഭിക്കാത്തവര്‍, 18 വയസ്സിനു മുകളില്‍ പ്രായമായവര്‍ എന്നിങ്ങനെയാകും മുന്‍ഗണന. സാമ്പത്തിക സ്ഥിതി നോക്കാതെ എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നും പണം നല്‍കി സ്വീകരിക്കാന്‍ തയാറായവര്‍ക്കു സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

കേന്ദ്രം നല്‍കുന്ന ഡോസുകള്‍ പാഴാക്കിയാല്‍ അത് സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ അനുവദിക്കുന്നതിനെ വിപരീതമായി ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനങ്ങള്‍ വാക്‌സിന്‍ ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്ന് നേരത്തേ റിപോര്‍ടുകള്‍ വന്ന പശ്ചാത്തലത്തിലാണിത്. കഴിഞ്ഞ മാസം 30 മുതല്‍ 37 ശതമാനം വരെ ഡോസുകള്‍ പാഴാക്കിയെന്ന ആരോപണം ജാര്‍ഖണ്ഡ്, ഛത്തിസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കെതിരെ ഉയര്‍ന്നിരുന്നു.

രാജ്യത്ത് 18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും ഈ മാസം 21 മുതല്‍ സൗജന്യ കോവിഡ് വാക്‌സിന്‍ നല്‍കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു, നിര്‍മാതാക്കളില്‍ നിന്ന് 75% വാക്‌സിന്‍ (25% സംസ്ഥാന ക്വാട്ട ഉള്‍പെടെ) കേന്ദ്രം വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കും. സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ടു വാക്‌സിന്‍ വാങ്ങി നല്‍കാമെന്ന നയത്തില്‍ മാറ്റമില്ല. ഒരു ഡോസിന് 150 രൂപയേ സര്‍വീസ് ചാര്‍ജ് ഈടാക്കാവൂ. വില എത്രയെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണം, എന്നിങ്ങനെയാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

Keywords: Centre releases revised guidelines for national Covid vaccination programme, to be implemented from June 21, New Delhi, News, Health, Health and Fitness, Warning, Hospital, National.

Post a Comment

Previous Post Next Post