ബലമായി പൂട്ടുതകര്‍ത്ത് ഗോഡൗണില്‍ നിന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധനങ്ങള്‍ മോഷ്ടിച്ചു; ബിജെപി നേതാവ് സുവേന്ദു അധികാരിക്കെതിരെ കേസ്

 




കൊല്‍ക്കത്ത: (www.kvartha.com 06.06.2021) ബലമായി പൂട്ടുതകര്‍ത്ത് ഗോഡൗണില്‍ നിന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധനങ്ങള്‍ ബി ജെ പി നേതാവ് സുവേന്ദു അധികാരി മോഷ്ടിച്ചെന്ന് പരാതി. സംഭവത്തില്‍ സുവേന്ദു അധികാരിക്കെതിരെ കേസ്. കാന്തി മുന്‍സിപല്‍ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് അംഗം റാത്‌ന മാന നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.

പശ്ചിമബംഗാളിലെ പുര്‍ബ മേദിനിപൂര്‍ ജില്ലയില്‍ കാന്തി മുനിസിപല്‍ ഗോഡൗണില്‍ നിന്നും ലക്ഷങ്ങള്‍ വിലവരുന്ന സാധനങ്ങള്‍ മോഷ്ടിച്ചെന്നാണ് കേസ്. സുവേന്ദു അധികാരിയുടെ നിര്‍ദേശം പ്രകാരം സഹോദരനും മുന്‍ മുന്‍സിപല്‍ ചെയര്‍മാനുമായ സൗമേന്ദു അധികാരി കാന്തി മുന്‍സിപല്‍ ഗോഡൗണില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ചുവെന്നാണ് പരാതി. 

ബലമായി പൂട്ടുതകര്‍ത്ത് ഗോഡൗണില്‍ നിന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധനങ്ങള്‍ മോഷ്ടിച്ചു; ബിജെപി നേതാവ് സുവേന്ദു അധികാരിക്കെതിരെ കേസ്


ബലമായി പൂട്ടുതകര്‍ത്താണ്  സാധനങ്ങള്‍ കൊണ്ടു പോയത്. മെയ് 29നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ജൂണ്‍ ഒന്നിനാണ് ഇതുസംബന്ധിച്ച പരാതി പൊലീസിന് നല്‍കിയത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സാധനങ്ങള്‍ മോഷ്ടിക്കുകയാണെന്ന ആരോപണം ബി ജെ പി നിരവധി തവണ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുവേന്ദു അധികാരിക്കെതിരായ കേസ്. 

അതേസമയം, കേസ് സംബന്ധിച്ച വിഷയത്തില്‍ സുവേന്ദു അധികാരി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Keywords:  News, National, India, Kolkata, BJP, Theft, Police, Case, Complaint, BJP's Suvendu Adhikari, Brother Accused Of Stealing Relief Material, Case Filed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia