SWISS-TOWER 24/07/2023

കൊടകര കേസില്‍ ഇഡി അന്വേഷണം ആവശ്യപ്പെടാന്‍ വിസമ്മതിച്ച് വി മുരളീധരന്‍; സംസ്ഥാന സര്‍കാരും പൊലീസുമാണ് ഇക്കാര്യം ആവശ്യപ്പെടേണ്ടതെന്നും കേന്ദ്രമന്ത്രി

 


ADVERTISEMENT

കൊച്ചി: (www.kvartha.com 06.06.2021) കൊടകര കേസില്‍ ഇഡി അന്വേഷണം ആവശ്യപ്പെടാന്‍ വിസമ്മതിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. സംസ്ഥാന സര്‍കാരും പൊലീസുമാണ് ഇഡി അന്വേഷണം ആവശ്യപ്പെടേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. പണം നഷ്ടമായെന്ന് പരാതി നല്‍കിയ ധര്‍മരാജന്‍ ബിജെപിക്കാരന്‍ തന്നെയാണെന്നും അദ്ദേഹത്തിന്റെ കോള്‍ ലിസ്റ്റില്‍ ബിജെപിക്കാര്‍ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Aster mims 04/11/2022

കൊടകര കേസില്‍ ഇഡി അന്വേഷണം ആവശ്യപ്പെടാന്‍ വിസമ്മതിച്ച് വി മുരളീധരന്‍; സംസ്ഥാന സര്‍കാരും പൊലീസുമാണ് ഇക്കാര്യം ആവശ്യപ്പെടേണ്ടതെന്നും കേന്ദ്രമന്ത്രി

അതേസമയം, കൊടകര കുഴല്‍പണ കേസില്‍ പ്രതികള്‍ക്ക് സിപിഎം- സിപിഐ ബന്ധമുണ്ടെന്ന് മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ ആരോപിച്ചു. സിപിഎം നേതാക്കളെ ചോദ്യം ചെയ്തതിന്റെ വിവരങ്ങള്‍ പൊലീസ് പുറത്തുവിടുന്നില്ല. വാദിയായ ധര്‍മരാജന്റെ കോള്‍ലിസ്റ്റ് പരിശോധിച്ച് വിളിച്ചവരെയെല്ലാം ചോദ്യം ചെയ്യുകയാണ്. ബിജെപിക്കെതിരെ സിപിഎം പൊലീസിനെ ദുരുപയോഗിക്കുകയാണ്. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കുമ്മനം കൊച്ചിയില്‍ പറഞ്ഞു.

കൊടകര കുഴല്‍പണ കേസിന്റെ പേരില്‍ പാര്‍ടിയെ തകര്‍ക്കാന്‍ സിപിഎം കരുനീക്കമാണെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.

Keywords:  BJP leaders defend Surendran over Kodakara black money case, Kochi, News, BJP, Politics, Police, Probe, Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia