SWISS-TOWER 24/07/2023

മഞ്ചേശ്വരത്ത് മത്സരിക്കുന്നതിൽ നിന്നും പിന്മാറാൻ കെ സുരേന്ദ്രൻ പണവും വീടും വാഗ്ദാനം ചെയ്തുവെന്ന് അപര സ്ഥാനാർഥി കെ സുന്ദര: ആരോപണങ്ങൾ തള്ളി ബിജെപി കാസർകോട് ജില്ലാ അധ്യക്ഷൻ

 


ADVERTISEMENT

കാസർകോട്: (www.kvartha.com 05.06.2021) കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് മത്സരിച്ച ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ്റെ അപരൻ കെ സുന്ദരയ്ക്ക് മത്സര രംഗത്ത് നിന്നും പിൻമാറാൻ 15 ലക്ഷം രൂപയും കർണാടകയിൽ വീടും, വൈൻ പാർലറും വാഗ്ദാനവും ചെയ്തുവെന്ന് വെളിപ്പെടുത്തൽ.

മത്സര രംഗത്ത് നിന്നും പിന്മാറിയ കെ സുന്ദര തന്നെയാണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് രണ്ട് ലക്ഷവും മൊബൈൽ ഫോണും ബിജെപി നേതാക്കൾ നൽകിയതായും അദ്ദേഹം പറഞ്ഞു.

ബിജെപി നേതാക്കൾ രണ്ട് ലക്ഷം രൂപയും സ്മാർട് ഫോണും വീട്ടിലെത്തിയാണ് നൽകിയത്. പണം അമ്മയുടെ കൈയ്യിലാണ് കൊടുത്തത്. 15 ലക്ഷമാണ് ചോദിച്ചതെങ്കിലും രണ്ട് ലക്ഷം രൂപയാണ് കിട്ടിയതെന്ന് സുന്ദര പറയുന്നു.
Aster mims 04/11/2022

മഞ്ചേശ്വരത്ത് മത്സരിക്കുന്നതിൽ നിന്നും പിന്മാറാൻ കെ സുരേന്ദ്രൻ പണവും വീടും വാഗ്ദാനം ചെയ്തുവെന്ന് അപര സ്ഥാനാർഥി കെ സുന്ദര: ആരോപണങ്ങൾ തള്ളി ബിജെപി കാസർകോട് ജില്ലാ അധ്യക്ഷൻ

പത്രിക പിൻവലിക്കുന്നതിന് അഞ്ചു ദിവസം മുൻപ് ബി ജെ പി പ്രവർത്തകർ വൈകീട്ട് വീട്ടിൽ വന്നു. നോമിനേഷൻ പിൻവലിക്കണം എന്ന് അവർ ആവശ്യപ്പെട്ടു. ബിഎസ്പിക്കാരോട് ചോദിക്കട്ടെ എന്നാണ് താൻ പറഞ്ഞത്. തൻ്റെ അയൽവാസിയായ ബി ജെ പി പ്രവർത്തകൻ സുരേഷ് നായിക് വന്നവരോട് പിൻവലിപ്പിക്കാം എന്ന് പറഞ്ഞു. അവരുടെ സമ്മർദം ശക്തമായിരുന്നു. സുരേന്ദ്രേട്ടൻ ഇക്കുറി ജയിക്കണം എന്നാണ് പറഞ്ഞത്. താൻ സംസാരിക്കുന്ന സ്മാർട് ഫോൺ പോലും അവർ തന്നതാണ്. എനിക്ക് വാട്സ്ആപ് ഉളള ഫോൺ ഇല്ലായിരുന്നു. കെ സുരേന്ദ്രൻ നേരിട്ട് വിളിച്ചിച്ച് പത്രിക പിൻവലിക്കാൻ ആവശ്യപ്പെട്ടുവെന്നുമാണ് കെ സുന്ദര പറഞ്ഞത്.

അതേസമയം കെ സുന്ദരയുടെ വെളിപ്പെടുത്തലുകൾ തള്ളി ബിജെപി കാസർകോട് ജില്ലാ അധ്യക്ഷൻ കെ ശ്രീകാന്ത്. എല്ലാം കെട്ടിച്ചമച്ച കഥയാണെന്നും അടിസ്ഥാന രഹിതമായ ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിൽ മുസ്ലീംലീഗ്- സിപിഎം ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു.

Keywords:  News, Kerala, Allegation, Kasaragod, State, BJP, K Surendran, Politics, BJP Kasargod, Kasargod district president, BJP Kasargod district president about K Surendran allegations.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia