ബിജു മേനോനും സംയുക്ത വർമയും: മലയാള പ്രേക്ഷകരുടെ ഇഷ്ട ദാമ്പതികളുടെ കുട്ടിക്കാല ചിത്രങ്ങൾ വൈറലാകുന്നു

കൊച്ചി: (www.kvartha.com 14.06.2021) നായകൻ, സഹനായകൻ, സപോർടിങ് ആക്ടർ, വില്ലൻ തുടങ്ങിയ എല്ലാ റോളുകളിലും തൻ്റെ പ്രതിഭ തെളിയിച്ച് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ചലച്ചിത്ര അഭിനേതാവും നിർമാതാവുമാണ് ബിജു മേനോൻ. ഭാര്യ സംയുക്ത വർമയും മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ്. ബിജു മേനോനെ വിവാഹം ചെയ്ത് സിനിമാ അഭിനയത്തോട് വിട പറഞ്ഞതാണ് താരം.

ഇപ്പോഴിതാ ബിജു മേനോന്റെയും സംയുക്ത വര്‍മയുടെയും കുട്ടിക്കാലത്തുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സിനിമാ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങളോട് എന്നും പ്രേക്ഷകര്‍ക്ക് കൗതുകമാണ്. പലപ്പോഴും താരങ്ങള്‍ അവരുടെ കുഞ്ഞിലെ ഉള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇവയെല്ലാം നിമിഷനേരം കൊണ്ട് സൈബര്‍ ലോകത്ത് ശ്രദ്ധനേടുന്നതും പതിവാണ്.

News, Kochi, Entertainment, Kerala, State, Social Media, Viral, Biju Menon, Cinema, Film, Biju Menon & Samyuktha Varma, Childhood,

സംയുക്തയ്ക്ക് ചെറിയ മാറ്റങ്ങള്‍ മാത്രമേ വന്നിട്ടുള്ളുവെങ്കിലും ബിജു മേനോനെ പെട്ടെന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. എന്തായാലും ഈ താര ദമ്പതികളുടെ കുട്ടിക്കാല ചിത്രം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിക്കഴിഞ്ഞു.

സംയുക്തയും ബിജുമേനോനും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളാണ് 'മഴ', 'മേഘമല്‍ഹാര്‍', 'മധുരനൊമ്പരക്കാറ്റ് എന്നിവ. വളരെ കുറച്ചു ചിത്രങ്ങൾ മാത്രമാണ് താര ദമ്പതികൾ ഒന്നിച്ചഭിനയിച്ചത്. എങ്കിലും ഈ മൂന്നു ചിത്രങ്ങള്‍ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇഷ്ടം നേടാൻ ഇരുവര്‍ക്കും കഴിഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം യോ​ഗ ചെയ്യുന്ന ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ ആരാധകാരുമായി പങ്കുവയ്ക്കാറുണ്ട്.

Keywords: News, Kochi, Entertainment, Kerala, State, Social Media, Viral, Biju Menon, Cinema, Film, Biju Menon & Samyuktha Varma, Childhood, Biju Menon & Samyuktha Varma Childhood images go viral on social media.
< !- START disable copy paste -->


Post a Comment

Previous Post Next Post