ഏഷ്യന്‍ ഗെയിംസ് ബോക്‌സിങ്ങിലെ സ്വര്‍ണമെഡല്‍ ജേതാവ് ഡിങ്കോ സിങ് അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു

 



ഇംഫാല്‍: (www.kvartha.com 10.06.2021) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഏഷ്യന്‍ ഗെയിംസ് ബോക്‌സിങ്ങിലെ സ്വര്‍ണമെഡല്‍ ജേതാവ് ഡിങ്കോ സിങ് (41) അന്തരിച്ചു. ഡിങ്കോയുടെ നിര്യാണത്തില്‍ ബോക്‌സര്‍ വിജേന്ദര്‍ സിങ് ഉള്‍പെടെയുള്ളവര്‍ അനുശോചിച്ചു. 

കഴിഞ്ഞവര്‍ഷം കോവിഡ് ബാധിതനായെങ്കിലും അദ്ദേഹം രോഗമുക്തി നേടി തിരിച്ചെത്തിയിരുന്നു. കരളിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് 2017 മുതല്‍ ചികിത്സയിലായിരുന്നു. അര്‍ബുദ ചികിത്സക്കായി കഴിഞ്ഞവര്‍ഷം ജനുവരിയില്‍ അദ്ദേഹം ഡെല്‍ഹിയിലെ ആശുപത്രിയില്‍ എത്തിയിരുന്നു. പിന്നീട് ഇംഫാലിലേക്ക് മടങ്ങി. 

ഏഷ്യന്‍ ഗെയിംസ് ബോക്‌സിങ്ങിലെ സ്വര്‍ണമെഡല്‍ ജേതാവ് ഡിങ്കോ സിങ് അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു


ഏപ്രിലില്‍ വീണ്ടും ആരോഗ്യനില വഷളായതോടെ ഹെലികോപ്ടര്‍ മാര്‍ഗം അദ്ദേഹത്തെ വീണ്ടും ഡെല്‍ഹിയില്‍ തിരിച്ചെത്തിച്ച് ചികിത്സ നല്‍കിയിരുന്നു. ഇടക്ക് മഞ്ഞപ്പിത്തം ബാധിക്കുകയും ചെയ്തു. 

1998ലെ ഏഷ്യന്‍ ഗെയിംസിലാണ് ബോക്‌സിങ്ങില്‍ ഡിങ്കോ സ്വര്‍ണം സ്വന്തമാക്കിയത്. 16വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അന്ന് അദ്ദേഹം ബോക്‌സിങ്ങില്‍ ഇന്‍ഡ്യക്ക് സ്വര്‍ണം സമ്മാനിച്ചത്. 1998ല്‍ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. 2013ല്‍ രാജ്യം പത്മശ്രീയും സമ്മാനിച്ചു.

Keywords:  News, National, India, Manipur, Boxing, Death, Sports, COVID-19, Treatment, Asian Games gold medalist boxer Ngangom Dingko Singh dies after recovering from Covid-19
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia