SWISS-TOWER 24/07/2023

തന്റെ കീഴില്‍ കളിക്കുന്നവര്‍ക്ക് ഒരിക്കലും അവസരം ലഭിക്കാതിരിക്കില്ല; എനിക്കുണ്ടായ ദുരനുഭവം അവർക്ക് ഉണ്ടാവരുത്: രാഹുല്‍ ദ്രാവിഡ്

 


ADVERTISEMENT

ബംഗളൂരു: (www.kvartha.com 12.06.2021) തന്റെ കീഴില്‍ കളിക്കുന്നവര്‍ക്ക് ഒരിക്കലും അവസരം ലഭിക്കാതിരിക്കില്ലെന്നും എനിക്കുണ്ടായ ദുരനുഭവം അവർക്ക് ഉണ്ടാവരുതെന്നു ഇന്ത്യൻ പരീശിലകൻ രാഹുല്‍ ദ്രാവിഡ്. ആദ്യമായി ടീം ഇന്ത്യയെ പരിശീലിപ്പിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ദ്രാവിഡ്. ഇന്ത്യ എ ടീമിനെയും ഡല്‍ഹി കാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നി ഐപിഎല്‍ ടീമുകളെയും രാഹുൽ പരിശീലിപ്പിച്ചിട്ടുണ്ട്.

ആഭ്യന്തര ക്രികെറ്റില്‍ 700-800 റണ്‍സ് നേടിയ ശേഷമാണ് താരങ്ങളെല്ലാം ഇന്ത്യ എ ടീമിലെത്തുന്നത്. എന്നിട്ടു പോലും താരങ്ങള്‍ അവസരം ലഭിക്കാതിരിക്കുന്നത് നീതികേടാണ്. തുടർന്നുള്ള സീസണിലും ഇതേ പ്രകടനം പുറത്തെടുത്താല്‍ മാത്രമെ സെലക്റ്റര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ സാധിക്കൂ എന്നുള്ളതിനോട് യോജിക്കാന്‍ എനിക്കാവില്ല. എന്റെ കരിയറില്‍ ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്റെ പരിശീലനത്തില്‍ കളിക്കുന്നവര്‍ക്ക് ഇത്തരം അനുഭവം ഉണ്ടാവരുത്. ഇന്ത്യന്‍ എ ടീം കോചായിരുന്നപ്പോള്‍ ഇക്കാര്യം ഞാന്‍ എല്ലായ്‌പ്പോഴും സംസാരിക്കാറുണ്ട്. ലങ്കന്‍ പര്യടനത്തിലും ഇത് ആവര്‍ത്തിക്കാനാണ് ശ്രമിക്കുക. താരങ്ങള്‍ മികവ് കാണിക്കാനുള്ള അവസരം ലഭിക്കണം. എല്ലാ സീസണിലും ഈ പ്രകടനം ആവര്‍ത്തിക്കാനാവില്ല. ദ്രാവിഡ് ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
Aster mims 04/11/2022

തന്റെ കീഴില്‍ കളിക്കുന്നവര്‍ക്ക് ഒരിക്കലും അവസരം ലഭിക്കാതിരിക്കില്ല; എനിക്കുണ്ടായ ദുരനുഭവം അവർക്ക് ഉണ്ടാവരുത്: രാഹുല്‍ ദ്രാവിഡ്

ബഞ്ചിലിരുന്നാലും തെരുവില്‍ കളിച്ചാലും വലിയ താരമാവാന്‍ സാധിക്കില്ലെ, അവർ ക്രികെറ്റിനെ ഇഷ്ടപ്പെടുന്നവര്‍ മാത്രമെ ആവൂ. ക്രികെറ്റിനെ ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. അവര്‍ക്ക് മികച്ച പരിശീലനവും ഗ്രൗണ്ടും ലഭിക്കണം. 1990കളിലും 2000ത്തിലും ഇത്തരം സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. പരിശീലനമോ സൗകര്യമോ ലഭിക്കാത്തതില്‍ എനിക്ക് നിരാശയുണ്ടെന്നും ദ്രാവിഡ് കൂട്ടിച്ചേർത്തു.

മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 13ന് ഏകദിന മത്സരങ്ങൾക്കും 21ന് ടി20 മത്സരങ്ങൾക്കും തുടക്കമാവും. ശ്രീലങ്കന്‍ പര്യടത്തിനുള്ള ഇന്ത്യന്‍ ടീമിനെ ശിഖര്‍ ധവാൻ നയിക്കും. ഭുവനേശ്വര്‍ കുമാര്‍ വൈസ് ക്യാപ്റ്റനുമാവും. മലയാളി താരങ്ങളായ ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍ എന്നിവര്‍ ടീമിലുണ്ട്. സന്ദീപ് വാര്യര്‍ നെറ്റ് ബൗളറായും ടീമിലുണ്ട്.

Keywords:  News, Sports, Cricket Test, Cricket, Rahul Dravid, India, National, Bangalore, As 'A' team coach, I made sure every player on tour got a game: Rahul Dravid.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia