കുതിരാന്‍ തുരങ്ക നിർമാണത്തിന്റെ പുരോഗതി വിലയിരുത്താൻ മന്ത്രിമാരടങ്ങുന്ന പ്രത്യേക സംഘം സ്ഥലം അടിയന്തരമായി സന്ദര്‍ശിക്കും

 


തൃശൂർ: (www.kvartha.com 30.06.2021) കുതിരാനില്‍ തുരങ്കപാതയുടെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ മന്ത്രിമാരടങ്ങുന്ന പ്രത്യേക സംഘം ജൂലൈ രണ്ടിന് അടിയന്തരമായി സ്ഥലം സന്ദര്‍ശിക്കും. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, അഡ്വ കെ രാജന്‍, ഡോ ആര്‍ ബിന്ദു, പി എ മുഹമ്മദ് റിയാസ്, ജില്ലാ കലക്ടര്‍ എസ് ശാനവാസ് എന്നിവരോടൊപ്പം വനം വകുപ്പ്, ദേശീയ പാത, പി ഡബ്ലു ഡി അധികൃതരും സംഘത്തിലുണ്ടാകും. തുരങ്ക നിര്‍മാണത്തിന്‍റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

കുതിരാന്‍ തുരങ്കപാതയില്‍ ഓഗസ്റ്റ് ഒന്നിന് ഒരു ടണല്‍ ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള സൗകര്യമൊരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നിര്‍മാണം വേഗത്തിലാണ് പുരോഗമിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് മുമ്പ് എല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ യോഗത്തില്‍ സ്വീകരിച്ചു. മണ്‍സൂണ്‍ കാലമാണെങ്കിലും പ്രവര്‍ത്തനം തടസമില്ലാതെ മുന്നോട്ടുപോകാനുള്ള നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കുതിരാന്‍ തുരങ്ക നിർമാണത്തിന്റെ പുരോഗതി വിലയിരുത്താൻ മന്ത്രിമാരടങ്ങുന്ന പ്രത്യേക സംഘം സ്ഥലം അടിയന്തരമായി സന്ദര്‍ശിക്കും

ചെറിയ അറ്റകുറ്റപണികള്‍ വേഗത്തില്‍ തീര്‍ത്തു കൊണ്ടിരിക്കുകയാണ്. അപകട സാധ്യതയുള്ള ഇടങ്ങളില്‍ വേഗത്തില്‍ പണി പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലങ്ങളിലെ മണ്ണ് നീക്കം ചെയ്തു. അപകടരമായി നില്‍ക്കുന്ന പാറകള്‍ നീക്കം ചെയ്യാനുള്ള നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കും. എല്ലാ ആഴ്ചയും നിര്‍മാണ സ്ഥലം സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി റിപോർട് സമര്‍പിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് മന്ത്രിമാര്‍ നിര്‍ദേശം നല്‍കി.

യോഗത്തില്‍ മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, അഡ്വ കെ രാജന്‍, ഡോ. ആര്‍ ബിന്ദു, പി എ മുഹമ്മദ് റിയാസ്, എംപിമാരായ ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, ജില്ലാ കലക്ടര്‍ എസ് ശാനവാസ്, പി ഡബ്ല്യൂ ഡി, കേരള സ്റ്റേറ്റ് ഐ ടി മിഷന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Keywords:  Kerala, News, Thrissur, Ministers, Visit, Road, Meeting, Kuthiran Tunnel, A special team of ministers will visit the site immediately to assess the progress of the construction of the Kuthiran tunnel.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia