Follow KVARTHA on Google news Follow Us!
ad

പ്ലേ​ഗ് രോഗത്തിന്റെ ആദ്യത്തെ ഇര ആരാവും?; പുതിയ വെളിപ്പെടുത്തലുമായി ഗവേഷകർ

5,000-year-old hunter-gatherer is earliest person to die with the plague, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ബെർലിൻ: (www.kvartha.com 30.06.2021) വളരെ വർഷങ്ങൾക്ക് മുമ്പ് യൂറോപിൽ കോടിക്കണക്കിന് പേരുടെ മരണത്തിനിടയാക്കിയ മഹാമാരിയായിരുന്നു പ്ലേ​ഗ്. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിൽ തന്നെ പ്ലേഗ് മൂന്നു പ്രാവശ്യം പടർന്നു പിടിച്ചിട്ടുണ്ട്. ജസ്റ്റെനിയൻ പ്ലേഗ് എന്നറിയപ്പെടുന്ന - ക്രിസ്തബ്ദതിന്റെ തുടക്കത്തിൽ അനേകായിരങ്ങളെ കൊന്നൊടുക്കിക്കൊണ്ട് 0542-ഇൽ തുടങ്ങിയ വൻ മഹാമാരി 100 ദശലക്ഷം പേരെയും, 1346-ൽ ആരംഭിച്ച്‌, മൂന്നു ശതാബ്ദം നീണ്ടു നിന്ന മഹാമാരി 25 ദശലക്ഷം പേരെയും വക വരുത്തി. മൂന്നാമത്തേത് 1894-ഇൽ ആരംഭിച്ച് 1930 വരെ നീണ്ടു നിന്നു. 1950-ഇൽ 40,484 മരണങ്ങൾ ഉണ്ടായപ്പോൾ 1984-ഇൽ 3,037 മരണങ്ങളായി കുറഞ്ഞു. 2001-ൽ 175 മരണങ്ങൾ മാത്രമേ ഉണ്ടായുള്ളൂ. ഇങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ള കണക്കുകൾ.

ദക്ഷിണ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ, പ്ലേഗിന്റെ പ്രകൃതിജന്യ ഉറവിടമായ എലികൾ , സ്രാങ്ക് തുടങ്ങി കരണ്ട് തിന്നുന്ന പല വന്യ ജീവികളിലും ഈ രോഗം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

എന്നാൽ വളരെ വർഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം, 1994 സെപ്തംബറിൽ ഗുജറാതിലെ തീരദേശ പട്ടണമായ സൂററ്റിൽ പ്ലേഗ് പൊട്ടിപ്പടരുകയുണ്ടായി. ഡെൽഹി, മുംബൈ, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും 4780 കേസുകൾ റിപോർട് ചെയ്തിരുന്നു. ഇതിൽ 167 കേസുകൾ സ്ഥിരീകരിക്കപ്പെടുകയും 57 മരണങ്ങളും ഉണ്ടായി.

എന്നാൽ ഇപ്പോഴിതാ പ്ലേ​ഗിന്റെ ആദ്യ ഇര ഒരു വേട്ടക്കാരനായിരിക്കണം എന്ന് പറയുകയാണ് പുതിയ ചില വെളിപ്പെടുത്തലുകൾ. ഇത് സംബന്ധിച്ച പഠനം കാള്‍ റിപോര്‍ട്സ് ജേണലിലാണ് പ്രസിദ്ധീകരിച്ചത്.

പ്ലേഗ് കാരണം മരണമടഞ്ഞ ആദ്യവ്യക്തി 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു വേട്ടക്കാരനാണ് എന്നാണ് ഈ പഠനം സൂചിപ്പിക്കുന്നത്. 1300 -കളിലാണ് യൂറോപിൽ പടര്‍ന്നു പിടിച്ച് പ്ലേഗ് ജനസംഖ്യയുടെ പകുതിയിലധികവും ഇല്ലാതാക്കിയത്.

News, Germany, World, Rats, 5,000-year-old, Hunter, Plague,

'ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും പഴയ പ്ലേഗ് ഇര ഇതാണ്' എന്ന് ജർമനിയിലെ കിയൽ സർവകലാശാലയിലെ ഡോ. ബെൻ ക്രൗസ്-ക്യോറ പറഞ്ഞു. ബാൾടിക് കടലിലേക്ക് ഒഴുകുന്ന സലാക് നദിയുടെ അരികിൽ ലാത്വിയയിലെ ഒരു നിയോലിത്തിക്ക് ശ്മശാന സ്ഥലത്താണ് മറ്റ് മൂന്നുപേര്‍ക്കൊപ്പം ഇയാളെയും സംസ്കരിച്ചിരിക്കുന്നത്. നാലുപേരുടെയും അസ്ഥികളും പല്ലും ഡിഎന്‍എ ടെസ്റ്റിന് വിധേയമാക്കുകയും ഏതെങ്കിലും തരത്തിലുള്ള ബാക്ടീരിയയോ വൈറസോ ഉണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തിരുന്നു. അതില്‍ നിന്നാണ് വേട്ടക്കാരനാണ് എന്ന് തോന്നിക്കുന്ന, ഒരാള്‍ക്ക് പ്ലേഗ് ബാധയായിരുന്നുവെന്ന് മനസിലാവുന്നത്. അയാളെ എലി കടിച്ചിരുന്നിരിക്കാം. അവിടെനിന്നും വൈറസ് ബാധയുണ്ടാവുകയും ഒരാഴ്ചയ്ക്കുള്ളില്‍ അയാള്‍ മരിച്ചിട്ടുണ്ടാകാം എന്നാണ് പഠനം പറയുന്നത്.

ആദ്യകാലത്ത് വലിയ വ്യാപനമില്ലാതെ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കായിരിക്കാം വൈറസ് പടര്‍ന്നിരിക്കുക എന്നാണ് കരുതുന്നത്. എന്നാല്‍, പിന്നീട് മനുഷ്യര്‍ക്കിടയില്‍ വലിയ തോതില്‍ പ്ലേ​ഗ് പടര്‍ന്ന് പിടിച്ചു. അതാണ് ബ്യൂബോണിക് പ്ലേഗ് എന്ന് അറിയപ്പെടുന്നത്. ഇതാണ് മധ്യകാലയൂറോപില്‍ കോടിക്കണക്കിന് പേരുടെ മരണത്തിനിടയാക്കിയത്.

ഇന്നും പ്ലേഗ് ഉണ്ടെങ്കിലും ആന്‍റിബയോടിക്കുകളുപയോഗിച്ച് ചികിത്സിക്കാവുന്ന തരത്തിലേക്ക് മാറിയിട്ടുണ്ട്. ഏതായാലും പ്ലേഗിന്‍റെ ആദ്യത്തെ തിരിച്ചറിയപ്പെട്ട ഇര എന്ന് കരുതുന്നത് ഈ വേട്ടക്കാരനായിരിക്കാം എന്നാണ് ഗവേഷകര്‍ പറയുന്നത്.

Keywords: News, Germany, World, Rats, 5,000-year-old, Hunter, Plague, 5,000-year-old hunter-gatherer is earliest person to die with the plague.
< !- START disable copy paste -->


Post a Comment