SWISS-TOWER 24/07/2023

ഹരിയാനയില്‍ പ്രയപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ച 24കാരനായ ബോക്‌സര്‍ കുത്തേറ്റ് മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ചണ്ഡിഗഡ്: (www.kvartha.com 09.06.2021) ഹരിയാനയില്‍ പ്രയപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ച 24കാരനായ ബോക്‌സര്‍ കുത്തേറ്റ് മരിച്ചു. 12 വയസുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയാന്‍ചെന്ന യുവാവിനെ അക്രമി കുത്തുകയായിരുന്നു. ബോക്‌സറായ കാമേഷാണ് തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ടത്. 
Aster mims 04/11/2022

ഹരിയാനയിയെ റോത്തക്കിലെ റസിഡന്‍ഷ്യല്‍ കോളനിയിലാണ് സംഭവം.  തേജ് കോളനിയിലെ ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോകുകയായിരുന്നു കാമേഷ്. ഇതിനിടെ യുവാവ് പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് ശ്രദ്ധയില്‍ പെട്ട കാമേഷ് താക്കീത് ചെയ്തു. തൊട്ടുപിന്നാലെ പ്രതി കത്തിയെടുത്ത് കുത്തുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചങ്കിലും അപ്പോഴേക്കും രക്തം വാര്‍ന്ന് മരിച്ചിരുന്നു. 

ഹരിയാനയില്‍ പ്രയപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ച 24കാരനായ ബോക്‌സര്‍ കുത്തേറ്റ് മരിച്ചു


'കത്തിയെടുത്ത പ്രതി കാമേഷിനെ നിരവധി തവണ കുത്തുകയായിരുന്നു. റോത്തക്കിലെ പി ജി ഐ എം എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു' -റോത്തക്ക് ഡി എസ് പി ഖോരഗ്പാല്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബോക്‌സറായിരുന്ന കാമേഷ് മുമ്പ് മോഡലിങ്, അഭിനയ രംഗത്തുമുണ്ടായിരുന്നു.

Keywords:  News, National, India, Crime, Killed, Minor Girls, Abuse, Assault, Police, Case, 24-year-old boxer killed in Haryana
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia