അടിച്ച് പാമ്പായതാണെന്ന് കരുതിയെങ്കില്‍ തെറ്റി, ഇത് ലോക്ഡൗണ്‍ ലംഘനത്തിന് പൊലീസ് നല്‍കിയ ശിക്ഷ; നടുറോഡില്‍ പാമ്പിനെപ്പോലെ നൃത്തം ചെയ്ത് യുവാക്കള്‍, വിഡിയോ കാണാം
                                                 May 18, 2021, 14:31 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 ജയ്പുര്‍: (www.kvartha.com 18.05.2021) രാജസ്ഥാനില്‍ ലോക്ഡൗണ്‍ ലംഘനത്തിന് യുവാക്കള്‍ക്ക് പൊലീസ് നല്‍കിയ ശിക്ഷാനടപടി വൈറലാകുന്നു. പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ ലോക്ഡൗണ്‍ ലംഘിച്ച് വീടിന് പുറത്തിറങ്ങിയ യുവാക്കളെ പൊലീസ് പിടികൂടി നൃത്തം ചെയ്യിപ്പിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നു.  
 
  രാജസ്ഥാനിലെ ജാല്‍വാര്‍ ജില്ലയില്‍നിന്നുള്ളതാണ് വിഡിയോ. അനാവശ്യമായി പുറത്തിറങ്ങിയ രണ്ടു യുവാക്കള്‍ക്കും പൊലീസ് ശിക്ഷ നല്‍കുകയും ചെയ്തു. നടുറോഡില്‍ നൃത്തം ചെയ്യണമെന്നായിരുന്നു ഇരുവര്‍ക്കും നല്‍കിയ ശിക്ഷ, വെറും നൃത്തമല്ല -പാമ്പിനെപ്പോലെ നൃത്തം ചെയ്യണമെന്നായിരുന്നു ആവശ്യം. യുവാക്കള്‍ നൃത്തം ചെയ്യുമ്പോള്‍ പൊലീസുകാര്‍ വിഡിയോ എടുക്കുന്നതും നൃത്തം തുടരാന്‍ ആവശ്യപ്പെടുന്നതും വിഡിയോയില്‍ കാണാം. യുവാക്കള്‍ നാഗനൃത്തം ചെയ്യുന്നതിന്റെ വിഡിയോ ഐ എ എന്‍ എസിന്റെ ട്വിറ്റര്‍ പേജിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.   
  കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ മിക്ക സംസ്ഥാനങ്ങളും ലോക്ഡൗണിലാണ്. ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് പൊലീസ് തക്ക ശിക്ഷകളും നല്‍കുന്നുണ്ട്. 
 Keywords: News, National, India, Jaipur, Police, Lockdown, COVID-19, Punishment, Video, Viral, Youths Perform ‘Nagin Dance’ As Punishment For Violating Lockdown in Rajasthan, Video Goes Viral#Watch: Two youths are seen doing a 'Nagin' dance on the road by the police in #Rajasthan, purportedly for flouting the #lockdown by roaming around, as per a viral video. pic.twitter.com/GnZGGFAyKw
— IANS Tweets (@ians_india) May 16, 2021
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
