SWISS-TOWER 24/07/2023

വാക്സിനേഷന്‍ സെര്‍ടിഫികറ്റ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കരുത്; സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ ദുരുപയോഗം ചെയ്യാനിടയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്രം

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 26.05.2021) കോവിഡ് വാക്സിന്‍ സ്വീകരിച്ചതിനു ശേഷം ലഭിക്കുന്ന വാക്സിനേഷന്‍ സെര്‍ടിഫികറ്റ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രസര്‍കാര്‍. സെര്‍ടിഫികറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പെടുന്നതിനാല്‍ സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ ദുരുപയോഗം ചെയ്യാനിടയുണ്ടെന്നതിനാലാണ് ഇത്തരം നടപടിക്കെതിരെ കേന്ദ്രം രംഗത്തെത്തിയത്. കോവിഡ് വാക്സിന്‍ സ്വീകരിച്ച പലരും സെര്‍ടിഫികറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സൈബര്‍ സുരക്ഷ ബോധവത്കരണ ട്വിറ്റര്‍ ഹാന്‍ഡിലായ സൈബര്‍ ദോസ്ത് അകൗണ്ടിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കോവിഡ് വാക്സിന്‍ സ്വീകരിച്ചാലാണ് പേരും വിവരങ്ങളുമടങ്ങുന്ന സെര്‍ടിഫികറ്റ് സര്‍കാര്‍ നിങ്ങള്‍ക്ക് അനുവദിക്കുന്നത്.
 
വാക്സിനേഷന്‍ സെര്‍ടിഫികറ്റ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കരുത്; സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ ദുരുപയോഗം ചെയ്യാനിടയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്രം

വാക്സിന്‍ സ്വീകരിച്ച തീയതി, സമയം, വാക്സിന്‍ നല്‍കിയ ആളുടെ പേര്, വാക്സിന്‍ സ്വീകരിച്ച സെന്റര്‍, രണ്ടാം ഡോസ് സ്വീകരിക്കേണ്ട തീയതി, എന്നിവയ്ക്ക് പുറമേ ആധാര്‍ കാര്‍ഡിന്റെ അവസാന നാല് അക്കങ്ങളും സെര്‍ടിഫികറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവും. ആദ്യ ഡോസിന് ശേഷം ലഭിക്കുന്നത് പ്രൊവിഷണല്‍ സെര്‍ടിഫികറ്റാണ്. രണ്ട് ഡോസും സ്വീകരിച്ചതിനു ശേഷമാവും ഒറിജിനല്‍ സെര്‍ടിഫികറ്റ് ലഭിക്കുക.

Keywords:  You should not post your COVID-19 vaccination certificate on social media, here is why, New Delhi, News, Health, Health and Fitness, Social Media, Warning, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia