SWISS-TOWER 24/07/2023

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത് ചൈനീസ് ലാബില്‍ നിന്നാണെന്ന ആരോപണങ്ങള്‍ക്ക് ബലം നല്‍കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് യുഎസ് മാധ്യമങ്ങള്‍; വൈറസിനെ കുറിച്ച് ചൈന സ്ഥിരീകരിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്നു ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടി

 


ADVERTISEMENT

വാഷിങ്ടന്‍: (www.kvartha.com 24.05.2021) കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത് ചൈനീസ് ലാബില്‍ നിന്നാണെന്ന ആരോപണങ്ങള്‍ക്ക് ബലം നല്‍കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് യുഎസ് മാധ്യമങ്ങള്‍. വൈറസിനെ കുറിച്ച് ചൈന സ്ഥിരീകരിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്നു ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്നാണ് റിപോര്‍ട്.

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത് ചൈനീസ് ലാബില്‍ നിന്നാണെന്ന ആരോപണങ്ങള്‍ക്ക് ബലം നല്‍കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് യുഎസ് മാധ്യമങ്ങള്‍; വൈറസിനെ കുറിച്ച് ചൈന സ്ഥിരീകരിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്നു ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടി
Aster mims 04/11/2022
2019 നവംബറില്‍ വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്നു ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്ന് യുഎസ് രഹസ്യാന്വേഷണ റിപോര്‍ട് ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ വ്യക്തമാക്കുന്നു.
രോഗബാധിതരായ ഗവേഷകരുടെ എണ്ണം, രോഗബാധയുണ്ടായ സമയം, ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ വിവരങ്ങള്‍ തുടങ്ങിയ വിശദമായ റിപോര്‍ടാണ് പുറത്തുവിട്ടിരിക്കുന്നത്.

വൈറസ് ലാബില്‍നിന്നു തന്നെ പുറത്തുവന്നതാണെന്ന വാദങ്ങള്‍ ബലപ്പെടുത്തുന്ന തരത്തിലാണ് വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപോര്‍ട്. കോവിഡിന്റെ പ്രഭവകേന്ദ്രത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന അടുത്തഘട്ടം അന്വേഷണത്തെക്കുറിച്ച് ആലോചിക്കാനുള്ള യോഗം നടക്കാനിരിക്കെയാണ് പുതിയ റിപോര്‍ട് പുറത്തുവന്നിരിക്കുന്നത്.

എന്നാല്‍ വൈറസ് ലാബില്‍നിന്നു പുറത്തവന്നതല്ലെന്നാണ് ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വിലയിരുത്തലെന്ന് ഞായറാഴ്ച ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതേസമയം കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തെക്കുറിച്ചുള്ള മുഴുവന്‍ രേഖകളും നല്‍കാന്‍ ചൈന തയാറായിട്ടില്ലെന്ന് അന്വേഷണ സംഘത്തിലെ അംഗത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപോര്‍ട് ചെയ്തിരുന്നു.

അതേസമയം വാള്‍സ്ട്രീറ്റ് ജേണല്‍ റിപോര്‍ടിനെക്കുറിച്ച് അമേരിക്ക ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ രോഗവ്യാപനത്തിന്റെ ആദ്യദിനങ്ങളെക്കുറിച്ച് ബൈഡന്‍ ഭരണകൂടത്തിന് നിരവധി സംശയങ്ങള്‍ ഉണ്ടെന്ന് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് അറിയിച്ചു. നിലവില്‍ വിദഗ്ധര്‍ നടത്തുന്ന അന്വേഷണവുമായി സഹകരിച്ചു മുന്നോട്ടുപോകുകയാണെന്നും അവര്‍ അറിയിച്ചു. മുന്‍വിധിയോടെ പ്രസ്താവനകള്‍ നടത്തുന്നില്ലെന്നും അവര്‍ പറഞ്ഞു.

Keywords:  Wuhan lab staff sought hospital care before Covid-19 outbreak disclosed: WSJ, Washington, News, Health, Health and Fitness, Report, Media, China, Researchers, Treatment, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia