നിരോധിത മേഖലയിലേക്ക് പ്രവേശിച്ച് മൃഗങ്ങൾക്ക് ഭക്ഷണം നൽകി: യുവതി രക്ഷപെട്ടത് ഭാഗ്യം കൊണ്ടെന്ന് മൃഗശാല അധികൃതർ

 


ടെക്‌സസ്: (www.kvartha.com 27.05.2021) നിരോധിത മേഖലയിലേക്ക് പ്രവേശിച്ച് മൃഗങ്ങൾക്ക് ഭക്ഷണം നൽകി യുവതി. യുഎസ് ടെക്‌സസിലെ മൃഗശാലയുടെ നിരോധിത മേഖലയിലേക്കാണ് യുവതി പ്രവേശിച്ച് മൃഗങ്ങൾക്ക് ചീറ്റോസ് നൽകിയത്. ഭക്ഷണം നൽകുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ പ്രചരിച്ചുകഴിഞ്ഞു. ചിലന്തി കുരങ്ങുകൾ കഴിയുന്ന പ്രദേശത്താണ് യുവതി അനധികൃതമായി പ്രവേശിച്ചത്.

ഒരു പാറയിൽ ചാരി നിന്നുകൊണ്ട് കുരങ്ങുകൾക്ക് ചീറ്റോസ് എറിഞ്ഞു കൊടുക്കുന്ന യുവതി അത് ആസ്വദിക്കുന്നതായും പൊട്ടിച്ചിരിക്കുന്നതായും വിഡിയോയിൽ കാണാം. അൽപനേരം അവർക്ക് ഭക്ഷണം നൽകിയ ശേഷം യുവതി ആ ജലാശയം മുറിച്ചു കടക്കുകയും ചെയ്യുന്നു.

വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെ മൃഗശാല അധികൃതരും ഈ വിഡിയോ കാണാനിടയായി. യുവതിയെ വിഡ്ഢിയെന്ന് വിശേഷിപ്പിച്ച മൃഗശാലയുടെ ഡയറക്റ്റർ ജോ മോണ്ടിസാനോ ഭാഗ്യം കൊണ്ടാണ് അവർക്ക് അപകടമൊന്നും സംഭവിക്കാഞ്ഞത് എന്നും പറഞ്ഞു. അവർക്കെതിരെ നടപടി സ്വീകരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

നിരോധിത മേഖലയിലേക്ക് പ്രവേശിച്ച് മൃഗങ്ങൾക്ക് ഭക്ഷണം നൽകി: യുവതി രക്ഷപെട്ടത് ഭാഗ്യം കൊണ്ടെന്ന് മൃഗശാല അധികൃതർ

എന്തായാലും പൊതുസമൂഹത്തിൽ നിന്ന് വലിയ രോഷമാണ് യുവതിയ്‌ക്കെതിരെ ഉയരുന്നത്. ഒരു പ്രാദേശിക നിയമസ്ഥാപനത്തിൽ ലിറ്റിഗേഷൻ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചു വരികയായിരുന്ന യുവതിയെ ഈ സംഭവത്തെ തുടർന്ന് ജോലിയിൽ നിന്ന് നീക്കം ചെയ്തു. യുവതിയുടെ ഭാഗത്ത് നിന്നുണ്ടായത് തികച്ചും അശ്രദ്ധവും നിരുത്തരവാദപരവുമായ പെരുമാറ്റമാണെന്നും അതിനാൽ അവരെ ജോലിയിൽ നിന്ന് നീക്കം ചെയ്യുകയാണെന്നും നിയമസ്ഥാപനം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

Keywords:  News, World, Monkey, Woman, Social Media, Viral, Woman who entered monkey exhibit will face charges, zoo says.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia