ഒരു ഡോസ് കോവിഡ് വാക്‌സിന് വേണ്ടി ജനങ്ങള്‍ പരക്കം പായുമ്പോള്‍ ഒരാള്‍ക്ക് ഒറ്റത്തവണ 6 ഡോസ് വാക്‌സിന്‍ നല്‍കി അധികൃതര്‍; പരാതി ഉയര്‍ന്നതോടെ അബദ്ധം പറ്റിയതെന്ന് വിശദീകരണം

 


തുസാനി (ഇറ്റലി): (www.kvartha.com 11.05.2021) ഒരു ഡോസ് കോവിഡ് വാക്‌സിന് വേണ്ടി ജനങ്ങള്‍ പരക്കംപായുമ്പോള്‍ ഒരാള്‍ക്ക് ഒറ്റത്തവണ ആറു ഡോസ് വാക്‌സിന്‍ നല്‍കിയ വാര്‍ത്തയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. ഇറ്റലിയിലെ തുസാനില്‍ നോയ ആശുപത്രിയിലാണ് സംഭവം. ആശുപത്രി അധികൃതരുടെ പിഴവിനെ തുടര്‍ന്നാണ് യുവതിക്ക് ഓവര്‍ ഡോസ് വാക്‌സിന്‍ കുത്തിവെച്ചത്. ഫിഷര്‍ ബയോണ്‍ടെക് വാക്‌സിനാണ് നോയ ആശുപത്രി അധികൃതര്‍ അളവിലും അഞ്ചിരട്ടി നല്‍കിയത്.
ഒരു ഡോസ് കോവിഡ് വാക്‌സിന് വേണ്ടി ജനങ്ങള്‍ പരക്കം പായുമ്പോള്‍ ഒരാള്‍ക്ക് ഒറ്റത്തവണ 6 ഡോസ് വാക്‌സിന്‍ നല്‍കി അധികൃതര്‍; പരാതി ഉയര്‍ന്നതോടെ അബദ്ധം പറ്റിയതെന്ന് വിശദീകരണം
ഞായറാഴ്ചയാണ് യുവതി കോവിഡ് വാക്‌സിന്‍ എടുക്കാനായി ആശുപത്രിയില്‍ എത്തിയത്. ഒരു കുപ്പിയില്‍ ആറു ഡോസ് വാക്‌സിനാണുള്ളത്. ഈ ആറു ഡോസ് മരുന്നും ഒരു സിറിഞ്ചിലെടുത്ത നഴ്‌സ് യുവതിയുടെ ശരീരത്തില്‍ കുത്തിവെക്കുകയായിരുന്നു. കുത്തിവെപ്പിന് ശേഷം ശൂന്യമായ അഞ്ച് സിറിഞ്ചുകള്‍ കണ്ടതോടെയാണ് അധികൃതര്‍ക്ക് അബദ്ധം മനസിലായത്.

ഓവര്‍ ഡോസ് വാക്‌സിന്‍ എടുത്ത യുവതിയെ ഉടന്‍ തന്നെ 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരോഗ്യനിലയില്‍ മാറ്റമില്ലാത്ത സാഹചര്യത്തില്‍ യുവതി തിങ്കളാഴ്ച ആശുപത്രിവിട്ടു. നോയ ആശുപത്രിയിലെ സൈക്കോളജി വിഭാഗം ജീവനക്കാരിയാണ് യുവതി.

സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച ആശുപത്രി അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. മനഃപൂര്‍വം വാക്‌സിന്‍ കുത്തിവെച്ചതല്ലെന്നും തിരക്കിനിടയില്‍ ജീവനക്കാരിക്ക് അബദ്ധം സംഭവിച്ചതാണെന്നും ആശുപത്രി വക്താവ് പറഞ്ഞു.

Keywords:  Woman given six doses of Pfizer Covid vaccine shot in Italy, Italy, News, Health, Health and Fitness, Hospital, Treatment, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia