വാക്‌സിന്‍ ഇല്ലാത്ത സാഹചര്യത്തിലും ആളുകളോട് വാക്‌സിനെടുക്കണമെന്ന് പറയുന്നത് എത്രകാലം തുടരും? ഫോണ്‍ ചെയ്യുമ്പോള്‍ കേള്‍ക്കുന്ന ഡയലര്‍ ഡ്യൂണ്‍ എന്തിനെന്ന് ഡെല്‍ഹി ഹൈകോടതി

 



ന്യൂഡെല്‍ഹി: (www.kvartha.com 14.05.2021) വാക്‌സിന്‍ ഇല്ലാത്ത സാഹചര്യത്തിലും ആളുകളോട് വാക്‌സിനെടുക്കണമെന്ന് പറയുന്നത് എത്രകാലം തുടരുമെന്ന് ഡെല്‍ഹി ഹൈകോടതി. ഫോണ്‍ ചെയ്യുമ്പോള്‍ കേള്‍ക്കുന്ന ഡയലര്‍ ഡ്യൂണില്‍ നല്‍കുന്ന നിര്‍ദേശത്തിലാണ് ഡെല്‍ഹി ഹൈകോടതി ചോദിച്ചത്. 

കോവിഡ് വാക്‌സിനെടക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സന്ദേശം ഒന്നിലധികം പ്രാവശ്യം കേള്‍പിക്കുന്നതിനു പകരം കൂടുതല്‍ സന്ദേശങ്ങള്‍ തയാറാക്കണമെന്നും കോടതി അറിയിച്ചു. വാക്‌സിന്‍ എല്ലാവര്‍ക്കും നല്‍കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

വാക്‌സിന്‍ ഇല്ലാത്ത സാഹചര്യത്തിലും ആളുകളോട് വാക്‌സിനെടുക്കണമെന്ന് പറയുന്നത് എത്രകാലം തുടരും? ഫോണ്‍ ചെയ്യുമ്പോള്‍ കേള്‍ക്കുന്ന ഡയലര്‍ ഡ്യൂണ്‍ എന്തിനെന്ന് ഡെല്‍ഹി ഹൈകോടതി


ജനങ്ങള്‍ക്ക് നിങ്ങള്‍ വാക്‌സിന്‍ നല്‍കുന്നില്ല. എന്നിട്ടും നിങ്ങള്‍ അവരോടു പറയുന്നു വാക്‌സിന്‍ എടുക്കൂ എന്ന്. വാക്‌സിനേഷന്‍ ഇല്ലാതിരിക്കുമ്പോള്‍ ആര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. എന്താണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കോടതി ചോദിച്ചു. 

മാസ്‌ക് ധരിക്കാനും, സോപ് ഉപയോഗിച്ച് കൈ കഴുകാനുമുള്ള പരസ്യങ്ങള്‍ ഒരു വര്‍ഷത്തോളമായി കൊടുക്കുന്നുണ്ട്. ഈ മാതൃകയില്‍ ഓക്‌സിജന്‍ സിലിന്‍ഡര്‍, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ എന്നിവ സംബന്ധിച്ചും ബോധവത്കരണം ആവശ്യമാണ്. നമ്മുക്ക് സമയം ഇല്ല ഇത് അതിവേഗം ചെയ്യണം - കോടതി വ്യക്തമാക്കി. ജസ്റ്റിസ് വിപിന്‍ സാന്‍ഗി, ജസ്റ്റിസ് രേഖ പിള്ള എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് പരാമര്‍ശങ്ങള്‍.


Keywords:  News, National, India, New Delhi, High Court, Mobile Phone, Caller Tunes, Technology, Business, Trending, Vaccine, 'Who Will Get Vaccine When None Available?': High Court Slams Dialer Tune
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia