'ആ 500 ല്‍ ഞങ്ങളില്ല'; സത്യപ്രതിജ്ഞാ ചടങ്ങു നടത്തുന്നതിനെതിരെ സമൂഹമാധ്യമ പ്രചാരണത്തിനു തുടക്കമിട്ട് ശാഫി പറമ്പില്‍

 



തിരുവനന്തപുരം: (www.kvartha.com 19.05.2021) കോവിഡിന്റെ രണ്ടാം തരംഗത്തിനിടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സര്‍കാര്‍ സത്യപ്രതിജ്ഞാ ചടങ്ങു നടത്തുന്നതിനെതിരെ സമൂഹമാധ്യമ പ്രചാരണത്തിനു തുടക്കമിട്ട് ശാഫി പറമ്പില്‍. 'ആ 500 ല്‍ ഞങ്ങളില്ല' എന്ന സമൂഹമാധ്യമ പ്രചാരണത്തിനാണ് ശാഫി പറമ്പില്‍ തുടക്കമിട്ടത്.

500 പേരാണു ചടങ്ങില്‍ പങ്കെടുക്കുന്നതെന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ 500 പേരില്‍ താനുണ്ടാവില്ലെന്നാണു ശാഫിയുടെ പോസ്റ്റ്. പല യു ഡി എഫ് നേതാക്കളും ഈ പ്രചാരണം ഏറ്റെടുത്തിട്ടുണ്ട്. 

'ഇതു മാമാങ്കത്തിനുള്ള സമയമല്ല, മഹാവ്യാധി പടരാതെ നോക്കേണ്ട നേരമാണ്. ജനപ്രതിനിധികള്‍ക്കാണു കൂടുതല്‍ ഉത്തരവാദിത്തം. അതുകൊണ്ട് ആ 500 പേരില്‍ ഞങ്ങളുമില്ല' എന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രടറി കെ പി എ മജീദിന്റെ ഫേസ്ബുക് കുറിപ്പ്. 

'ആ 500 ല്‍ ഞങ്ങളില്ല'; സത്യപ്രതിജ്ഞാ ചടങ്ങു നടത്തുന്നതിനെതിരെ സമൂഹമാധ്യമ പ്രചാരണത്തിനു തുടക്കമിട്ട് ശാഫി പറമ്പില്‍


അതേസമയം സത്യപ്രതിജ്ഞ ചടങ്ങ് യു ഡി എഫ് ബഹിഷ്‌കരിക്കില്ലെന്ന് കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞു. യു ഡി എഫ് എം പിമാരും എം എല്‍ എമാരും ചടങ്ങ് ബഹിഷ്‌കരിക്കുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞപോലെ വീട്ടിലിരുന്ന് കാണുമെന്നും ഹസന്‍ പറഞ്ഞു. ലളിതമായാണ് ചടങ്ങ് നടത്തേണ്ടതെന്നും ഗുരുതര സാഹചര്യത്തില്‍ സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് തെറ്റാണെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. 


സത്യപ്രതിജ്ഞ യു ഡി എഫ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ എം പി, എം എസ് എഫ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ മെഡികല്‍ അസോസിയേഷന്‍ ഉള്‍പെടെയുള്ളവര്‍ ചടങ്ങിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. 

അതേസമയം ചടങ്ങുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍കാര്‍ തീരുമാനം. 50000ത്തിലേറെ പേര്‍ക്ക് ഇരിപ്പിടമുള്ള സ്റ്റേഡിയത്തില്‍ പരമാവധി 500ഓളം പേര്‍ പങ്കെടുക്കുമെന്നും കഴിഞ്ഞ സര്‍കാര്‍ 40000ത്തിലധികം പേരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിപാടിയാണ് പ്രത്യേക സാഹചര്യത്തില്‍ ചുരുക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. 


Keywords:  News, Kerala, State, Thiruvananthapuram, Pinarayi Vijayan, Oath, COVID-19, Politics, Political Party, UDF, 'We are not in that 500'; Shafi Parampil launches social media campaign against swearing-in ceremony
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia