കെ എൻ എ ഖാദറിന്റെയെന്ന പേരിൽ മുസ്ലിംകളെയും ഖുർആനിനെയും വിമർശിച്ചും ഇസ്‌റാഈലിനെ അനുകൂലിച്ചുമുള്ള ശബ്‌ദ സന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു; സുരക്ഷ നൽകണമെന്ന് ബിജെപി; പൊലീസിൽ പരാതി നൽകി മുസ്ലിം ലീഗ് നേതാവ്

 


കോഴിക്കോട്: (www.kvartha.com 20.05.2021) മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ എൻ എ ഖാദറിന്റെയെന്ന പേരിൽ മുസ്ലിംകളെയും ഖുർആനിനെയും വിമർശിച്ചും ഇസ്‌റാഈലിനെ അനുകൂലിച്ചുമുള്ള ശബ്‌ദ സന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. എന്നാൽ പ്രചാരണത്തിനെതിരെ കെ എൻ എ ഖാദർ പൊലീസിൽ പരാതി നൽകി.

കെ എൻ എ ഖാദറിന്റെയെന്ന പേരിൽ മുസ്ലിംകളെയും ഖുർആനിനെയും വിമർശിച്ചും ഇസ്‌റാഈലിനെ അനുകൂലിച്ചുമുള്ള ശബ്‌ദ സന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു; സുരക്ഷ നൽകണമെന്ന് ബിജെപി; പൊലീസിൽ പരാതി നൽകി മുസ്ലിം ലീഗ് നേതാവ്



ശബ്ദ സന്ദേശത്തിൽ മുസ്ലിംകളെയും ഖുർആനിനെയും നിശിതമായി വിമർശിക്കുന്നുണ്ട്. ഇങ്ങനെയാണ് പറയുന്നത്: 'മുസ്ലിം കുടുംബത്തിൽ ജനിച്ചത് കൊണ്ട് മാത്രമാണ് എന്റെ പേര് അങ്ങനെ ആയത്. താൻ ഒരു മുസ്ലിമോ ഹിന്ദുവോ ക്രിസ്ത്യാനിയോ അല്ല. കുറെ കാലങ്ങളായിട്ട് മതവിശ്വാസി അല്ല. സത്യവും വിശ്വാസവുമെന്ന് തോന്നുന്ന കാര്യം പച്ചയായിട്ട് എഴുതും. പരസ്യം ആയി പറയും.

സിമിയിലടക്കം ഒരുപാട് സംഘടനകളിൽ പ്രവർത്തിച്ചു. എന്നാൽ പിന്നീട് മാറിചിന്തിക്കാൻ അവസരം കിട്ടി. ഹമാസ്, എസ് ഡി പി ഐ തുടങ്ങിയ സംഘടനകളുടെ പിറകിൽ മുസ്ലിം ബ്രദർഹുഡ് ആണ്. ഇവരുടെ ബേസിക് തിയറി ജിഹാദ് ആണ്. ഇതിന് മതപണ്ഡിതന്മാരെയും ഉൾപെടുന്നവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മതഗ്രന്ഥവും പ്രവാചകനുമാണ് കുറ്റക്കാർ. സർവ മതത്തിലും പ്രശ്നം പുരോഹിതന്മാരാണ്. അതിൽ കൂടുതൽ ക്രൂരത മുസ്ലിംകൾക്കാണ്.

ജൂതന്മാർ മറ്റുള്ളവർക്ക് എതിരെ ദോഷമായിട്ട് ഒന്നും ചെയ്യുന്നവരല്ല. പക്ഷേ യഹൂദികൾ ലോകത്തിൽ വെച്ചേറ്റവും വലിയ അക്രമകാരികളാണെന്ന് പുരോഹിതന്മാർ പഠിപ്പിക്കുന്നു. ജീവിക്കാനനുവദിക്കാൻ പാടില്ലെന്ന് പൗരോഹിത്യവും ഖുർആനും ഹദീസുകളും പറയുന്നു. മുഹമ്മദ് നബിയുടെ കാലത്ത് മദീന യഹൂദികളുടേതായിരുന്നു. മക്കയിലും മദീനയിലും യഹൂദികളും ക്രിസ്ത്യാനികളുമായിരുന്നു ഉണ്ടായിരുന്നത്. മുസ്ലിംകൾ കൂടെ കൂടുന്നവരെ കൂട്ടുകയും അല്ലത്തവരെ തട്ടുകയും ചെയ്‌തു.

പൂർണമായും എതിർത്തവരെ തട്ടിക്കളഞ്ഞും സ്ത്രീകളെ ബന്ദികളാക്കിയും വ്യഭിചരിച്ചും ഉണ്ടാക്കിയെടുത്തതാണ് മദീന. അത് മുതൽ ജൂതർ ബുദ്ധിമുട്ട് അനുഭവിക്കുന്നു. അതിന് ശേഷം ഹിറ്റ്ലറും ക്രിസ്ത്യാനികളും ഉപദ്രവിച്ചു. ഇസ്രാഈലിൽ സ്ഥിതി ചെയ്യുന്ന മസ്ജിദുൽ അഖ്‌സയിൽ വരെ യഹൂദികളെ നശിപ്പിക്കാനാണ് പ്രാർഥിക്കുന്നത്. എന്നാൽ കേരളത്തിന്റെ മൂന്നിൽ ഒന്ന് മാത്രം ജനസംഖ്യയുള്ള ഇസ്‌റാഈൽ ലോകത്തിനെ നിയന്ത്രിക്കുന്ന രീതിയിൽ ഉന്നതങ്ങളിലെത്തി. പ്രശ്‌നം തീരാൻ മുസ്ലിം മത ഗ്രന്ഥം നശിപ്പിക്കണം'. എന്ന് ശബ്‌ദ സന്ദേശത്തിൽ പറയുന്നു.

എന്നാൽ നിഷേധിച്ച് കെ എൻ എ ഖാദർ രംഗത്തെത്തി. 'ആരുടെയോ ഒരു ശബ്ദ സന്ദേശം എന്റെ പേരിൽ ചാർത്താനും അതു വഴി സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുവാനും
ശ്രമിക്കുന്ന ചില ദുഷ്ടൻമാരുടെ പേരിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ ഗൂഢാലോചനക്കാരെയും അതു പ്രചരിപ്പിക്കുന്നവരേയും നിയമം വഴി നേരിടുമെന്ന് ഖാദർ പറഞ്ഞു.

അദ്ദേഹം മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതിയും നൽകി. ഷെയർ ചെയ്‌ത ഗ്രൂപ്പുകളുടെയും ആളുടെയും നമ്പർ കാണത്തക്കവിധം സ്ക്രീൻ ഷോടുകൾ അടക്കമാണ് പരാതി നൽകിയത്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെ എൻ എ ഖാദർ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.

അതേ സമയം പിന്തുണയുമായി ബിജെപിയും പ്രതികരിച്ചു. കേട്ടത് സത്യമാണെങ്കില്‍ കെഎന്‍എ ഖാദറിന് അടിയന്തരമായി സുരക്ഷ നല്‍കണമെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ ആവശ്യപ്പെട്ടു. അദ്ദേഹത്തിൻ്റേതെന്ന പേരിൽ കടുത്ത ഇസ്രായേൽ അനുകൂലമായ നിലപാടുകളുള്ള വോയ്സ് ക്ലിപ് പ്രചരിക്കുന്നതായും സന്ദീപ് വാര്യർ ഫേസ്ബുകിൽ കുറിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ എൻ എ ഖാദർ ഗുരുവായൂര്‍ അമ്പലത്തിൽ കാണിക്കയിട്ട് കൈകൂപ്പി തൊഴുതത് വിവാദമായിരുന്നു. ഗുരുവായൂരപ്പന്‍ തന്റെ മനസ് കാണുന്നുണ്ടെന്നും അനുഗ്രഹമുണ്ടാവുമെന്നും രാഷ്ട്രീയ കുചേലന്റെ അവില്‍പൊതി ഭഗവാന്‍ സ്വീകരിക്കാതിരിക്കില്ലെന്നും കെ എന്‍ എ ഖാദര്‍ പറഞ്ഞിരുന്നു. ഇതിനെ സമസ്‌ത അടക്കമുള്ള ചില മുസ്ലിം സംഘടനകൾ വിമർശിക്കുകയും ചെയ്തിരുന്നു.

ഇതിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: മതേതരത്വത്തിന്റെ വക്താവാണ് ഞാൻ. എന്റെ വിശ്വാസ പ്രമാണങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്ന മതപണ്ഡിതനായ അലവിക്കുട്ടി മുസ്ലിയാർ എന്നയാളുടെ മകനാണ്. എനിക്ക് ഇസ്ലാമിക ശരീഅത് എത്രമാത്രം പ്രധാനമാണോ, അതിനെ എന്റെ സമുദായക്കാർ എത്രമാത്രം ബഹുമാനിക്കുന്നുവോ അതുപോലെ മറ്റുള്ളവരും അവരുടെ ആചാര അനുഷ്ടാനങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നു എന്ന ബോധമുള്ളതാണ് എന്റെ പ്രശ്‌നം.' എന്ന പ്രസ്താവനയും ചർചയായിരുന്നു.

പൗരത്വം തെളിയിക്കാനുള്ള ഫോറം പൂരിപ്പിക്കാന്‍ ആരും ബുദ്ധിമുട്ടേണ്ടെന്നും അതിന് ലീഗ് വളണ്ടിയര്‍മാര്‍ നിങ്ങളെ സഹായിക്കാനുണ്ടാകുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും തെരെഞ്ഞെടുപ്പ് കാലത്ത് ഉയർന്നു വന്നിരുന്നു. ഇതിനെല്ലാം പിറകെയാണ് അദ്ദേഹത്തിന്റേതെന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ ശബ്‌ദ സന്ദേശവും പുറത്ത് വന്നിരിക്കുന്നത്.

Keywords:  Kozhikode, Kerala, News, Social Media, Muslim, Quran, Israel, Fake, Top-Headlines, Cinema, Malappuram, Police, BJP, Voice message in the name of KNA Khadar spreading on social media.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia