പാർടിക്കിടെ എടുത്ത ഗ്രൂപ് ഫോടോയിൽ ക്ഷണിക്കപ്പെടാത്ത അതിഥി: ഉറക്കം നഷ്ടമായി യുവതി, ആശ്ചര്യത്തോടെ നോക്കി സോഷ്യൽ മീഡിയ

 


കവൻട്രി: (www.kvartha.com 27.05.2021) നിശാ പാർടിക്കിടെ എടുത്ത ഗ്രൂപ് ഫോടോയിൽ ക്ഷണിക്കപ്പെടാത്ത അതിഥിയായി 'പ്രേതം'. ഇതോടെ ഉറക്കം നഷ്ടപ്പെട്ട് ഇൻഗ്ലൻഡിലെ കവൻട്രി നഗരത്തിലുള്ള റെബേക ഗ്ലാസ്ബൊറൊ എന്ന യുവതി. റെബേക സുഹൃത്തുക്കളോടൊപ്പം അവരുടെ അപാർട്മെന്റിൽ ഒരു നിശാ പാർടി സംഘടിപ്പിച്ചിരുന്നു. സുഹൃത്തുക്കളായ ഏഴു പേർക്കൊപ്പം ഗ്രൂപ് ഫോടോയും എടുത്തു. എന്നാൽ ഫോടോയിൽ പ്രേതത്തിനു സമാനമായ അജ്ഞാത രൂപവും പ്രത്യക്ഷപ്പെടുകയായിരുന്നുവെന്ന് ബ്രിടീഷ് മാധ്യമങ്ങൾ റിപോർട് ചെയ്തു.

ചിത്രത്തിൽ റെബേകയും സുഹൃത്തുക്കളും ഗ്ലാസ് ഉയർത്തി ഫോടോയ്ക്ക് പോസ് ചെയ്യുന്നു. ഇതിനു പുറകിലായി കർടന് പിന്നിലാണ് നീണ്ട മുടികളോട് കൂടിയ ഭയപ്പെടുത്തുന്ന രൂപവും പതിഞ്ഞത്. അ‍ജ്ഞാത രൂപത്തിന്റെ മുഖം വ്യക്തമല്ലെങ്കിലും കണ്ണുകളും മൂക്കുമെല്ലാം തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. ഫോടോയിൽ അജ്ഞാത രൂപത്തെ കണ്ടെത്തിയ സംഭവത്തിനു ശേഷം ഇവർ വീടിനുള്ളിൽ മുഴുവൻ തിരഞ്ഞെങ്കിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

പാർടിക്കിടെ എടുത്ത ഗ്രൂപ് ഫോടോയിൽ ക്ഷണിക്കപ്പെടാത്ത അതിഥി: ഉറക്കം നഷ്ടമായി യുവതി, ആശ്ചര്യത്തോടെ നോക്കി സോഷ്യൽ മീഡിയ

ഫോടോ എടുക്കുമ്പോൾ തങ്ങൾക്ക് സമീപം വേറൊന്നും ഉണ്ടായിരുന്നില്ല, പിന്നീടാണ് അ‍ജ്ഞാത രൂപം ഫോടോയിൽ കണ്ടത്. രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ ഈ രൂപം വീണ്ടും മനസിലെത്തുന്നു. ഈ സംഭവത്തിനു ശേഷം ഉറക്കമില്ലാത്ത രാത്രികളാണ് തനിക്കെന്നും റെബേക പറയുന്നു.

പുതിയ സംഭവത്തോടെ ഈ വീടിന് പ്രേതബാധയുണ്ടെന്ന ബോധ്യത്തിലാണ് റെബേക. പലപ്പോഴും ഫ്ലാറ്റിൽ അപശബ്ദങ്ങൾ കേൾക്കാറുണ്ട്. എന്നാൽ, നിരവധി അപാർട്മെന്റുകളുള്ള ഫ്ലാറ്റ് ആയതിനാൽ അയൽ വീടുകളിൽ നിന്നുള്ള ശബ്ദമാവുമെന്നാണ് കരുതിയിരുന്നതെന്ന് റെബേക പറഞ്ഞു.

Keywords:  News, UK, World, Party, Sleepless, Ghost, House Party Photo, UK Woman Spends Sleepless Nights after Spotting 'Ghost' in House Party Photo.  
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia