റോഡിന്റെ ഒരു വശത്തുകൂടി വരികയായിരുന്ന ട്രക് പെട്ടെന്ന് താഴേക്ക്; ശക്തമായ മഴയില്‍ വലിയ ഗര്‍ത്തത്തിലേക്ക് വാഹനം വീഴുന്ന ഞെട്ടിക്കുന്ന വിഡിയോ പുറത്ത്
May 21, 2021, 16:29 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 21.05.2021) ശക്തമായ മഴയില്‍ റോഡിന്റെ ഒരു വശത്തുകൂടി വരികയായിരുന്ന ട്രക് വലിയ ഗര്‍ത്തത്തിലേക്ക് വാഹനം വീഴുന്ന ഞെട്ടിക്കുന്ന വിഡിയോ പുറത്ത്. തെക്കുപടിഞ്ഞാറന്‍ ഡെല്‍ഹിയിലെ നജാഫ്ഗഡ് റോഡില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. മഴ കനത്തതാണ് അപകടത്തിന് കാരണം.
മെട്രോ നിര്‍മാണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ റോഡില്‍ വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരുന്നു. പതുക്കെ റോഡിലൂടെ വരികയായിരുന്ന ട്രക് സമീപത്തെ വലിയ കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ വാഹനം പൂര്‍ണമായും കുഴിയില്‍ അകപ്പെട്ടു. അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. റോഡിന്റെ വശത്ത് നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നതും വിഡിയോയില്‍ കാണാം.
#WATCH | Delhi: A truck fell into a caved in portion of the road in Najafgarh pic.twitter.com/MfW8iRigsO
— ANI (@ANI) May 20, 2021
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

