റോഡിന്റെ കൈവരിയില്‍ ഇടിച്ച് ട്രക് മറിഞ്ഞതോടെ ജീവനുള്ള മീനുകള്‍ ചളിനിറഞ്ഞ തടാകത്തിലേക്ക്; ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി മീന്‍ ശേഖരിക്കാന്‍ തിക്കിത്തിരക്കി ജനക്കൂട്ടം, വിഡിയോ
                                                 May 8, 2021, 16:11 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 മുംബൈ: (www.kvartha.com 08.05.2021) ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി മീന്‍ ശേഖരിക്കാന്‍ തിക്കിത്തിരക്കി ജനക്കൂട്ടം. മഹാരാഷ്ട്രയിലെ സോലാപുരില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. റോഡിന്റെ കൈവരിയില്‍ ഇടിച്ച് ട്രക് മറിഞ്ഞതോടെ വണ്ടിയിലുണ്ടായിരുന്ന മീന്‍ പിടിക്കാന്‍ ജനം കൂട്ടത്തോടെ എത്തുകയായിരുന്നു.  
 
  സോലാപുരില്‍നിന്ന് ബിജാപുരിലേക്ക് ജീവനുള്ള മീനുകളുമായി പോയ ട്രക് റോഡിന്റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം ചെരിഞ്ഞതോടെ ആഫ്രികന്‍ മുഷി ഇനത്തില്‍പെട്ട മീനുകളിലേറെയും പാലത്തിന് കീഴിലെ ചളിനിറഞ്ഞ തടാകത്തിലേക്ക് വീണു. തടാകത്തില്‍ കിടക്കുന്ന മീനുകളെ പിടിക്കാന്‍ ഒത്തുകൂടുകയായിരുന്നു വന്‍ ജനക്കൂട്ടം. മീന്‍ വാഹനം മറിഞ്ഞ വാര്‍ത്ത കാട്ടുതീ പോലെ നഗരത്തില്‍ പടര്‍ന്നതോടെയാണ് ജനക്കൂട്ടം തടാകത്തിന് സമീപമെത്തിയത്.  
  തടാകത്തില്‍നിന്ന് ആള്‍ക്കൂട്ടം മീന്‍ ശേഖരിക്കുന്നതും സഞ്ചിയിലാക്കി പോകുന്നതും വൈറലായ വിഡിയോയില്‍ കാണാം. മാസ്‌ക് പോലും ധരിക്കാതെയാണ് ആളുകള്‍ തടിച്ചുകൂടിയത്. സംഭവം അറിഞ്ഞ് സ്ഥലത്ത് പൊലീസ് എത്തുകയും ജനങ്ങളെ പിരിച്ചുവിടുകയുമായിരുന്നു.  
 Keywords: News, National, India, Mumbai, Video, Fish, Vehicles, Police, Truck carrying live fish topples in Solapur, locals go into looting frenzyसोलापूर : सोलापूर - विजापूर रोडवरील संभाजी महाराज तलावाजवळ मासे वाहतूक करणारा ट्रक पलटी. मासे घेऊन जाण्यासाठी लोकांची झुंबड. #Solapurhttps://t.co/CbvSFUjpi9 pic.twitter.com/uxnGByhBSR
— Lokmat (@MiLOKMAT) May 8, 2021
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
