മലപ്പുറത്തെ ട്രിപിള്‍ ലോക്ഡൗണ്‍ ഒഴിവാക്കും; നിയന്ത്രണങ്ങള്‍ തുടരുമെന്നും മുഖ്യമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com 29.05.2021) സംസ്ഥാനത്ത് ജൂണ്‍ ഒമ്പതു വരെ ലോക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്യാവശ്യപ്രവര്‍ത്തനം നടത്താന്‍ ഇളവ് അനുവദിക്കും. മേയ് 30 മുതല്‍ മലപ്പുറത്തെ ട്രിപിള്‍ ലോക് ഡൗണ്‍ ഒഴിവാക്കും. ജില്ലയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മലപ്പുറത്തെ ട്രിപിള്‍ ലോക്ഡൗണ്‍ ഒഴിവാക്കും; നിയന്ത്രണങ്ങള്‍ തുടരുമെന്നും മുഖ്യമന്ത്രി

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്നതിന്റെ ഭാഗമായി വ്യവസായ സ്ഥാപനങ്ങള്‍ക്കു 50 ശതമാനം ജീവനക്കാരോടെ പ്രവര്‍ത്തിക്കാം. വ്യവസായ സ്ഥാപനങ്ങള്‍ക്ക് അസംസ്‌കൃത വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ അഞ്ചു മണിവരെ പ്രവര്‍ത്തിക്കാം. പാക്കേജിങ് കടകള്‍ക്കും ഈ ദിവസങ്ങളില്‍ തുറക്കാം.

ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് അഞ്ചു മണി വരെ പ്രവര്‍ത്തിക്കാം. കുട്ടികളുടെ കടകള്‍, തുണിക്കട, സ്വര്‍ണക്കട, പാദരക്ഷ വില്‍ക്കുന്ന കടകള്‍ തുടങ്ങിയവയ്ക്കു തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ അഞ്ചു മണിവരെ പ്രവര്‍ത്തിക്കാം. കള്ളു ഷാപ്പുകള്‍ക്കു കള്ള് പാഴ്‌സലായി നല്‍കാനും അനുമതി നല്‍കി.

Keywords:  Triple lockdown in Malappuram to be avoided;  restrictions will continue, says CM, Thiruvananthapuram, News, Lockdown, Pinarayi Vijayan, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia