സ്വര്‍ണ വ്യാപാരശാലകള്‍ ആഴ്ചയില്‍ 3 ദിവസം തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വ്യാപാരികളുടെ കത്ത്

 


തിരുവനന്തപുരം: (www.kvartha.com 28.05.2021) സ്വര്‍ണ വ്യാപാരശാലകള്‍ ആഴ്ചയില്‍ മൂന്നു ദിവസം തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വ്യാപാരികളുടെ കത്ത്. കോവിഡിനെ തുടര്‍ന്നുള്ള ലോക് ഡൗണ്‍ പ്രമാണിച്ച് കഴിഞ്ഞ ഒരുമാസമായി സ്വര്‍ണാഭരണശാലകള്‍ അടഞ്ഞുകിടക്കുകയാണ്.

ചെറുതും വലുതുമായ പതിനയ്യായിരത്തോളം സ്വര്‍ണ വ്യാപാരികള്‍, അയ്യായിരത്തോളം സ്വര്‍ണാഭരണ നിര്‍മാണ സ്ഥാപനങ്ങള്‍ നൂറുകണക്കിന് ഹോള്‍ സെയില്‍ വ്യാപാരികള്‍, ഹാള്‍ മാര്‍കിംഗ് സെന്ററുകള്‍ മറ്റ് അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം അടഞ്ഞുകിടക്കുകയാണ്.

സ്വര്‍ണ വ്യാപാരശാലകള്‍ തുറക്കാത്തതിനാല്‍ അനുബന്ധ മേഖലയിലടക്കമുള്ള ദിവസ വേതനക്കാരായ തൊഴിലാളികള്‍ അടക്കമുള്ളവര്‍ പട്ടിണിയിലേക്ക് നീങ്ങുകയാണ്. വ്യാപാരശാലയിലെ ജീവനക്കാര്‍, നിര്‍മാണ മേഖലയിലെ സ്വര്‍ണപ്പണിക്കാര്‍, അനുബന്ധ മേഖലയില്‍ പണിയെടുക്കുന്നവരടക്കം മൂന്നു ലക്ഷത്തോളം തൊഴിലാളികളാണ് ഈ മേഖലയിലുള്ളത്. 10 ലക്ഷത്തോളം ജനങ്ങളാണ് ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നത്.

നേരത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഒരു മണിക്കൂര്‍ തുറക്കാമെന്ന ഉത്തരവ് സ്വര്‍ണാഭരണ മേഖലയില്‍ പ്രായോഗികമല്ലെന്നും, ഓണ്‍ലൈന്‍ വ്യാപാരവും ഡോര്‍ ഡെലിവറിയും സ്വര്‍ണ മേഖലയില്‍ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമാണെന്നും കൂടാതെ അപ്രായോഗികവുമാണെന്നും വ്യാപാരികള്‍ പറയുന്നു.
 
സ്വര്‍ണ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നെങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് പഴയ സ്വര്‍ണം വിറ്റഴിച്ച് ബാങ്ക് ബാധ്യതകളും മറ്റും തീര്‍ക്കാന്‍ കഴിയുകയുള്ളൂ.
ഈ സാഹചര്യത്തില്‍ ആഴ്ചയില്‍ മൂന്നുദിവസമെങ്കിലും കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് സ്വര്‍ണക്കടകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നാണ് കത്തിലൂടെയുള്ള വ്യാപാരികളുടെ ആവശ്യം.

കത്തിന്റെ പൂര്‍ണരൂപം

ശ്രീ. പിണറായി വിജയന്‍,

സ്വര്‍ണ വ്യാപാരശാലകള്‍ ആഴ്ചയില്‍ 3 ദിവസം തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വ്യാപാരികളുടെ കത്ത്
ബഹു. മുഖ്യമന്ത്രി,

വിഷയം :

സ്വര്‍ണ വ്യാപാരശാലകള്‍ ആഴ്ചയില്‍ 3 ദിവസം തുറക്കാന്‍ അനുവദിക്കണം
സര്‍,

കോവിഡ് അടച്ചിടല്‍ മൂലം കേരളത്തിലെ സ്വര്‍ണാഭരണ ശാലകള്‍ കഴിഞ്ഞ ഒരു മാസത്തിലേറെയായി അടഞ്ഞുകിടക്കുകയാണ്. ചെറുതും വലുതുമായ പതിനയ്യായിരത്തോളം സ്വര്‍ണ വ്യാപാരികള്‍, അയ്യായിരത്തോളം സ്വര്‍ണാഭരണ നിര്‍മാണ സ്ഥാപനങ്ങള്‍ നൂറുകണക്കിന് ഹോള്‍ സെയില്‍ വ്യാപാരികള്‍, ഹാള്‍ മാര്‍കിംഗ് സെന്ററുകള്‍ മറ്റ് അനുബന്ധ സ്ഥാപനങ്ങള്‍ എല്ലാം അടഞ്ഞുകിടക്കുകയാണ്.

സ്വര്‍ണ വ്യാപാരശാലകള്‍ തുറക്കാത്തതിനാല്‍ അനുബന്ധ മേഖലയിലടക്കമുള്ള ദിവസ വേതനക്കാരായ തൊഴിലാകളക്കമുള്ളവര്‍ പട്ടിണിയിലേക്ക് നീങ്ങുകയാണ്. വ്യാപാരശാലയിലെ ജീവനക്കാര്‍, നിര്‍മാണ മേഖലയിലെ സ്വര്‍ണപ്പണിക്കാര്‍, അനുബന്ധ മേഖലയില്‍ പണിയെടുക്കുന്നവരടക്കം മൂന്നു ലക്ഷത്തോളം തൊഴിലാളികളാണ് ഈ മേഖലയിലുള്ളത്. 10 ലക്ഷത്തോളം ജനങ്ങളാണ് ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നത്.

കഴിഞ്ഞാഴ്ച ബഹു.മുഖ്യമന്ത്രി പ്രഖ്യാപിച്ച ഒരു മണിക്കൂര്‍ തുറക്കാമെന്ന ഉത്തരവ് സ്വര്‍ണാഭരണ മേഖലയില്‍ പ്രായോഗിമല്ലെന്നും, ഓണ്‍ലൈന്‍ വ്യാപാരവും ഡോര്‍ ഡെലിവറിയും സ്വര്‍ണ മേഖലയില്‍ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമാണെന്നും അത് അപ്രായോഗികവുമാണ്.

സ്വര്‍ണ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നെങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് പഴയ സ്വര്‍ണം വിറ്റഴിച്ച് ബാങ്ക് ബാധ്യതകളും മറ്റും നിറവേറ്റേണ്ടതായിട്ടുള്ളത് വളരെ അത്യാവശ്യവുമാണ്.സര്‍കാരിലേക്ക് സ്വര്‍ണ മേഖലയില്‍ നിന്നുള്ള നികുതി വരുമാനത്തിലും കാര്യമായ ഇടിവുണ്ടാകും. ആകെയാല്‍ ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സ്വര്‍ണാഭരണശാലകള്‍ ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

വിശ്വസ്തതയോടെ,

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍(AKGSMA) സംസ്ഥാന കമിറ്റി.

ഡോ.ബി ഗോവിന്ദന്‍, പ്രസിഡന്റ്,
കെ സുരേന്ദ്രന്‍, ജനറല്‍ സെക്രടറി,
അഡ്വ. എസ് അബ്ദുല്‍ നാസര്‍,
ട്രഷറര്‍

Keywords:  Traders' letter to Chief Minister asking him to allow Jwellery shops to open 3 days a week, Thiruvananthapuram, News, Business, Gold, Letter, Chief Minister, Pinarayi Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia