SWISS-TOWER 24/07/2023

ആഘോഷിക്കാൻ പറ്റുന്ന സമയമല്ല ഇത്; വിജയാരവങ്ങൾക്കിടെ 'കോവിഡ്' ഓർമിപ്പിച്ച് മുഖ്യമന്ത്രി, ജനങ്ങളെ വിശ്വസിച്ചാണ് കൂടുതൽ സീറ്റ് നേടുമെന്ന് പറഞ്ഞത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (www.kvartha.com 02.05.2021) കേരളത്തിന്റെ ചരിത്രം തിരുത്തിയ ജനവിധിയാണ് ഉണ്ടായതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. 
വലിയ ആഘോഷം നടക്കേണ്ടതായിരുന്നു. എന്നാൽ ആഘോഷിക്കാൻ പറ്റുന്ന സമയമല്ല ഇത്. കോവിഡ് ഓർമിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു.

                                                                      
ആഘോഷിക്കാൻ പറ്റുന്ന സമയമല്ല ഇത്; വിജയാരവങ്ങൾക്കിടെ 'കോവിഡ്' ഓർമിപ്പിച്ച് മുഖ്യമന്ത്രി, ജനങ്ങളെ വിശ്വസിച്ചാണ് കൂടുതൽ സീറ്റ് നേടുമെന്ന് പറഞ്ഞത്


ഇത് ജനങ്ങളുടെ വിജയമാണ്. വിജയത്തിന്റെ നേരവകാശികള്‍ ജനങ്ങളാണ്. പല രീതിയിലുള്ള അക്രമണങ്ങൾ ഉണ്ടായി. ഒരു പാട് പ്രതിസന്ധികൾ നേരിട്ടു. ഇതിനെയെല്ലാം മറികടന്നാണ് മുന്നോട്ട് പോയത്. ജനങ്ങൾ എൽഡിഎഫിന് ഒപ്പമുണ്ടായി. ഇനിയുള്ള നാളുകളിലും എൽഡിഎഫിന് ഒപ്പമുണ്ടെന്നാണ് ജനങ്ങൾ ജനവിധിയിലൂടെ പ്രഖ്യാപിച്ചത്. 
Aster mims 04/11/2022

ജനവിധി സര്‍കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്. ജനങ്ങളെ വിശ്വസിച്ചതുകൊണ്ടാണ് കൂടുതല്‍ സീറ്റ് നേടുമെന്ന് പറഞ്ഞത്. കേരളത്തിന്റെ വികസനത്തിന് എല്‍ഡിഎഫിന്റെ തുടര്‍ഭരണം വേണം. ഒട്ടേറെ പദ്ധതികള്‍ പൂര്‍ത്തിയാക്കാനുണ്ട്. സംസ്ഥാനത്ത് തൊഴില്‍ സാധ്യത വര്‍ധിപ്പിക്കേണ്ടതുണ്ട്. വിഷമസ്ഥിതിയാണെങ്കിലും ജനങ്ങളുടെ അവകാശങ്ങൾ മുടങ്ങില്ല.

എല്‍ഡിഎഫ് നടപ്പാക്കാവുന്ന കാര്യങ്ങള്‍ മാത്രമേ പറയൂ. പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുമെന്നു ജനങ്ങള്‍ക്കു വിശ്വാസമുണ്ട്. അവരുടെ ജീവിതാനുഭവങ്ങളില്‍ നിന്നുള്ള വിശ്വാസമാണത്. അതുകൊണ്ടാണ് തുടര്‍ഭരണം വേണമെന്ന് അവര്‍ തീരുമാനിച്ചത്. നാടിന്റെ മതനിരപേക്ഷത സംരക്ഷിക്കാന്‍ എല്‍ഡിഎഫിനു മാത്രമേ കഴിയുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords:  Kannur, Kerala, News, Pinarayi Vijayan, Assembly-Election-2021, COVID-19, LDF, Result, This is not a time to celebrate; During the victory, Chief Minister reminded about Covid.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia