ഇനി കീശ കീറും: പ്ലാറ്റ്‌ഫോം ടികെറ്റ് 10 രൂപയിൽ നിന്ന് 50 രൂപയാക്കി

കണ്ണൂർ: (www.kvartha.com 01.05.2021) കോവിഡ് കാരണം ഒരു വർഷമായി നിർത്തിവെച്ച റെയിൽവേ പ്ലാറ്റ്‌ഫോം ടികെറ്റ് മടങ്ങിവരുന്നു.
എന്നാൽ സാധാരണ രീതിയിൽ അല്ലെന്ന് മാത്രം. 10 രൂപയുണ്ടായിരുന്ന ടികെറ്റിന് 50 രൂപ നൽകണം. പാലക്കാട് ഡിവിഷനിൽ ശനിയാഴ്ച മുതൽ പ്ലാറ്റ്‌ഫോം ടികെറ്റ് നൽകി തുടങ്ങി.

News, Kannur, Indian Railway, Ticket, Kerala, State, Top-Headlines,

തിരുവനന്തപുരം ഡിവിഷനിൽ പ്ലാറ്റ്‌ഫോം ടികെറ്റ് നൽകുന്നില്ല. പ്ലാറ്റ്ഫോമുകളിലെ തിരക്ക് കുറയ്ക്കാനാണ് നിരക്ക് വർധിപ്പിച്ചതെന്നാണ് ഉത്തരവിൽ പറയുന്നത്.
യുടിഎസ് ടികെറ്റ് നൽകാത്ത ചെറിയ സ്റ്റേഷനുകളിൽ ഈ സൗകര്യം കിട്ടാനിടയില്ല. അത്തരം സ്റ്റേഷനുകളിൽ ക്രിസിൽ (സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റം) മാറ്റം വരുത്താത്തതാണ് കാരണം. ചെന്നൈ, മുംബൈ, അഹമ്മദാബാദ് തുടങ്ങിയ മേഖലകളിൽ പ്ലാറ്റ്‌ഫോം ടികെറ്റ് 50 രൂപയാക്കി നേരത്തേ നൽകിത്തുടങ്ങിയിട്ടുണ്ട്.

Keywords: News, Kannur, Indian Railway, Ticket, Kerala, State, Top-Headlines, The platform ticket has been increased from Rs 10 to Rs 50.

< !- START disable copy paste -->


Post a Comment

Previous Post Next Post