വാക്‌സിന്‍ ആവശ്യപ്പെട്ട് ശക്തരായ ചില ആളുകളുടെ നിരന്തര ഭീഷണികോളുകള്‍ ലഭിക്കുന്നു; ഇന്ത്യ വിട്ട് യുകെയിലെത്തിയതിന്റെ കാരണം വ്യക്തമാക്കി സിറം ഇന്‍സ്റ്റിറ്റിയൂട് സിഇഒ അദര്‍ പൂനവാല
May 4, 2021, 12:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 04.05.2021) കോവിഷീല്‍ഡ് വാക്‌സിന്‍ ആവശ്യപ്പെട്ട് നിരന്തരമായി ഭീഷണികോളുകള്‍ ലഭിക്കുന്നുതിനാലാണ് ഇന്ത്യ വിട്ട് യുകെയിലെത്തിയതെന്ന് വ്യക്തമാക്കി സിറം ഇന്‍സ്റ്റിറ്റിയൂട് സിഇഒ അദര്‍ പൂനവാല. നേരത്തെ പൂനവാലയുടെ ജീവന് ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് സര്‍കാര്‍ വൈ കാറ്റഗറിയിലുള്ള സുരക്ഷ അദ്ദേഹത്തിന് നല്‍കിയിരുന്നു.
ഇന്ത്യയിലെ ശക്തരായ ചില ആളുകള്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. എന്നാല്‍ ഭീഷണിപ്പെടുത്തിയതാരെന്ന് വ്യക്തമാക്കാന്‍ പൂനവാല തയാറയില്ല. ചില സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും കോര്‍പറേറ്റുകളും ഭീഷണിപ്പെടുത്തിയവരില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപോര്‍ടുകള്‍. യുകെ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ജീവന് ഭീഷണിയുണ്ടെന്ന വിവരം പൂനവാല വെളിപ്പെടുത്തിയത്.
എല്ലാവര്‍ക്കും വാക്‌സിന്‍ വേണം. പക്ഷേ അത് ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട് ആര്‍ക്കും അറിയില്ല. വാക്‌സിന്‍ ലഭിച്ചില്ലെങ്കില്‍ ഒന്നും നല്ല രീതിയില്‍ മുന്നോട്ട് പോകില്ലെന്നാണ് പലരും പറയുന്നത്. ഇത് ശരിയായ ഭാഷയല്ലെന്നും പൂനവാല പറഞ്ഞു. എല്ലാം ഇപ്പോള്‍ എന്റെ ചുമലിലാണ്. തനിക്ക് മാത്രമായി ഒന്നും ചെയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പും കുംഭമേളയും കോവിഡ് വ്യാപനത്തിന് കാരണമായിട്ടുണ്ടോയെന്ന ചോദ്യത്തിന് അത് വൈകാരിക വിഷയമാണെന്നും അതിനെ കുറിച്ച് പ്രതികരിച്ചാല്‍ തന്റെ തല കാണില്ലെന്നുമായിരുന്നു പൂനവാലയുടെ മറുപടി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

