SWISS-TOWER 24/07/2023

'ഫ്രന്‍ഡ്‌സ് ' ടെലിവിഷന്‍ സീരിസിലെ താരങ്ങള്‍ വീണ്ടും അണിനിരക്കുന്ന 'ഫ്രന്‍ഡ്‌സ് റീയൂണിയന്‍'; തരംഗം സൃഷ്ടിച്ച ആ സൗഹൃദ സംഘത്തിന്റെ ട്രെയിലര്‍ ഇറങ്ങി

 


ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com 20.05.2021) ഒരു കാലത്ത് തരംഗം സൃഷ്ടിച്ച ആ സൗഹൃദ സംഘത്തിന്റെ ട്രെയിലര്‍ ഇറങ്ങി. 'ഫ്രന്‍ഡ്‌സ്' ടെലിവിഷന്‍ സീരിസിലെ താരങ്ങള്‍ വീണ്ടും അണിനിരക്കുന്ന 'ഫ്രന്‍ഡ്‌സ് റീയൂണിയന്‍' സിറ്റ്‌കോമിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് ഇറങ്ങിയത്. 
Aster mims 04/11/2022

സുഹൃത്തുക്കളായ ആറു യുവതീയുവാക്കളുടെ ജീവിതം നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ച ഫ്രന്‍ഡ്‌സ് 1994 മുതല്‍ 2004 വരെ 236 എപ്പിസോഡുകളായായാണ് ഇത് പ്രക്ഷേപണം ചെയ്യപ്പെട്ടത്. ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓണ്‍ലൈനിലൂടെ ലക്ഷക്കണക്കിന് പേര്‍ ഈ ടിവി സീരിസ് ആസ്വദിക്കുന്നു. അടുത്തകാലത്ത് ഇവര്‍ വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്ത വന്‍ വാര്‍ത്തയായിരുന്നു. 

'ഫ്രന്‍ഡ്‌സ് ' ടെലിവിഷന്‍ സീരിസിലെ താരങ്ങള്‍ വീണ്ടും അണിനിരക്കുന്ന 'ഫ്രന്‍ഡ്‌സ് റീയൂണിയന്‍'; തരംഗം സൃഷ്ടിച്ച ആ സൗഹൃദ സംഘത്തിന്റെ ട്രെയിലര്‍ ഇറങ്ങി


മെയ് 27 മുതല്‍ എച് ബി ഒ മാക്‌സിലാണ്  'ഫ്രന്‍ഡ്‌സ് റീയൂണിയന്‍'  പ്രക്ഷേപണം ചെയ്യുക. മാത്യു പെറി, മാറ്റ് ലേബ്ലാങ്ക്, ജെനിഫര്‍ ആനിസ്റ്റണ്‍, ഡേവിഡ് ഷ്വിമര്‍, കോര്‍ടനി കോക്‌സ്, ലിസ കുഡ്രൊ തുടങ്ങിയ താരങ്ങള്‍ എല്ലാം തന്നെ ഇതില്‍ കടന്നുവരുന്നുണ്ട്.

 

Keywords:  News, National, India, New Delhi, Television, Entertainment, Finance, Business, Video, YouTube, The F.R.I.E.N.D.S Reunion Trailer Is Out
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia