Follow KVARTHA on Google news Follow Us!
ad

'തേരാ മുജ്സെ ഹായ് പെഹ്ലെ കാ നത കോയി..' അവസാനമായി അവനത് ആലപിച്ചു; മരിക്കുമെന്ന് ഉറപ്പായ അമ്മയ്ക്ക് വിഡിയോ കോളിലൂടെ വിടപറഞ്ഞ് മകന്‍, കണ്ണുനനയിച്ച അനുഭവം പങ്കുവെച്ച് ഡോക്ടര്‍

Tera mujhse hai pehle ka naata koi: Doctor shares son's painful goodbye to dying mother on video call #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ 

ന്യൂഡെല്‍ഹി: (www.kvartha.com 14.05.2021) കോവിഡ് ബാധിതയായ മാതാവിന് അവസാന കാഴ്ചയായ വിഡിയോ കോളിലൂടെ  യാത്രാമൊഴി നല്‍കിയ അനുഭവം പങ്കുവെച്ച് ഡോക്ടര്‍ ദീപ്ശിഖ ഘോഷ്. സംഘമിത്ര ചാറ്റര്‍ജിക്കായി മകന്‍ സോഹം ചാറ്റര്‍ജി ആലപിച്ച ആ ഗലെ ലഗ് ജാ (1973) എന്ന ചിത്രത്തിലെ 'തേര മുജ്സെ ഹായ് പെഹ്ലെ കാ നതാ കോയി...' എന്ന ഗാനമാണ് അമ്മയ്ക്കായി അവസാനമായി അവന്‍ പാടിയതെന്ന് -ഡോ. ദീപ്ശിഖ ഘോഷ് ട്വിറ്ററില്‍ കുറിച്ചു.

കോവിഡ് ബാധിച്ച് മരണാസന്നയായ മാതാവിന് ഗാനത്തിലൂടെ യാത്രാമൊഴി നേര്‍ന്ന ഒരു മകന്റെ കഥയാണ് കഴിഞ്ഞ ദിവസം ഒരു ഡോക്ടര്‍ വിവരിച്ചത്. വിഡിയോ കോളിലൂടെ മാതാവിന് തന്റെ ഉറ്റവരെ കാണാനുള്ള അവസരം ഒരുക്കുകയായിരുന്നു ഡ്യൂടിക്കിടെ ഡോക്ടര്‍. 

News, National, India, New Delhi, COVID-19, Mother, Trending, Social Media, Twitter, Doctor, Son, Health, Hospital, Treatment, Tera mujhse hai pehle ka naata koi: Doctor shares son's painful goodbye to dying mother on video call


'ഇന്ന് എന്റെ ഷിഫ്റ്റിന്റെ അവസാനത്തില്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലാത്ത ഒരു രോഗിയുടെ ബന്ധുവിന് ഞാന്‍ വിഡിയോകാള്‍ ചെയ്തു. ഞങ്ങളുടെ ആശുപത്രിയില്‍ അത്തരം സന്ദര്‍ഭങ്ങളില്‍ രോഗികളുടെ എന്തെങ്കിലും ആഗ്രഹങ്ങള്‍ സാധിപ്പിച്ച് കൊടുക്കാറുണ്ട്. ഈ രോഗിയുടെ മകന്‍ കുറച്ച് സമയമാണ് എന്നോട് ചോദിച്ചത്. തുടര്‍ന്ന് മരിക്കാന്‍ പോകുന്ന തന്റെ അമ്മയ്ക്കായി അവന്‍ ഒരു ഗാനം ആലപിച്ചു' -ഡോ. ദീപ്ശിഖ ഘോഷ് ട്വിറ്ററില്‍ കുറിച്ചു.

'അദ്ദേഹം തേര മുജ്സെ ഹായ് പെഹ്ലെ കാ നതാ കോയി എന്ന ഗാനമാണ് ആലപിച്ചത്. അവന്റെ അമ്മയെ നോക്കി പാടുന്ന വേളയില്‍ ഫോണ്‍ പിടിച്ച് ഞാന്‍ അവിടെ നിന്നുപോയി. നഴ്‌സുമാര്‍ വന്നെങ്കിലും രംഗം കണ്ട് അവരും നിശബ്ദരായി. ഇടക്ക് വാക്കുകള്‍ മുറിഞ്ഞ് പോയെങ്കിലും അദ്ദേഹം അത് പൂര്‍ത്തിയാക്കി. നന്ദി പറഞ്ഞ ശേഷം അദ്ദേഹം ഫോണ്‍ വെച്ചു' -ഡോക്ടര്‍ രണ്ടാമത്തെ ട്വീറ്റില്‍ എഴുതി.

'ഞാനും നഴ്‌സുമാരും അവിടെ തന്നെ നിന്നു. ഞങ്ങളുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. നഴ്‌സുമാര്‍ എല്ലാവരും തങ്ങളുടെ യൂണിറ്റുകളിലേക്ക് മടങ്ങി. ഈ ഗാനം ഞങ്ങള്‍ക്ക് വേണ്ടി മാറ്റിയതാണ്. കുറഞ്ഞ പക്ഷം എനിക്ക് വേണ്ടി. ഈ ഗാനം എല്ലായ്‌പ്പോഴും അവരുടേതായിരിക്കും' -ഡോക്ടര്‍ അവസാന ട്വീറ്റില്‍ എഴുതി.

ഹൃദയഭേദകമായ ട്വീറ്റ് വൈറലായി. നിരവധി പേരാണ് തങ്ങളുടെ പ്രിയപെട്ടവരുടെ അനുഭവങ്ങള്‍ കൂടി ചേര്‍ത്ത് ട്വിറ്ററില്‍ ട്വീറ്റ് പങ്കുവെച്ചത്. ആ മകന്‍ എല്ലാ കാലത്തും അത് ഓര്‍ക്കുമെന്നും ചുരുങ്ങിയ പക്ഷം അദ്ദേഹത്തിന് അമ്മയോട് യാത്ര പറയാനെങ്കിലും പറ്റിയല്ലോ എന്നാണ് ഒരാള്‍ എഴുതിയത്.

Keywords: News, National, India, New Delhi, COVID-19, Mother, Trending, Social Media, Twitter, Doctor, Son, Health, Hospital, Treatment, Tera mujhse hai pehle ka naata koi: Doctor shares son's painful goodbye to dying mother on video call

Post a Comment