SWISS-TOWER 24/07/2023

കോവിഡിനെ ചെറുക്കാന്‍ ചത്ത വിഷപാമ്പിനെ തിന്ന് പരീക്ഷണം! വിഡിയോ പ്രചരിച്ചതോടെ മധുരയില്‍ 50കാരന്‍ അറസ്റ്റില്‍

 


ADVERTISEMENT


ചെന്നൈ: (www.kvartha.com 28.05.2021) കോവിഡിനെ ചെറുക്കാന്‍ ചത്ത വിഷപാമ്പിനെ തിന്നുന്ന വിഡിയോ പ്രചരിച്ചതോടെ 50കാരന്‍ അറസ്റ്റില്‍. വിഷപാമ്പായ വെള്ളിക്കെട്ടനെ കഴിച്ച മധുര ജില്ലയിലെ പെരുമാപട്ടി സ്വദേശിയായ കര്‍ഷകന്‍ വടിവേലുവിനെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ 7000 രൂപ പിഴ ചുമത്തുകയും ചെയ്തു.
Aster mims 04/11/2022

'ചത്ത പാമ്പിനെയാണ് വടിവേലു ചവക്കുന്നത്. പാമ്പിന്റെ വിഷമുണ്ടായിരുന്ന ഭാഗം വടിവേലി കഴിച്ചിട്ടില്ല. ഉണ്ടെങ്കില്‍ വടിവേലു തളര്‍ന്നുകിടക്കുമായിരുന്നു' -ഡി എഫ് ഒയുടെ റിപോര്‍ടില്‍ പറയുന്നു. 

കോവിഡിനെ ചെറുക്കാന്‍ ചത്ത വിഷപാമ്പിനെ തിന്ന് പരീക്ഷണം! വിഡിയോ പ്രചരിച്ചതോടെ മധുരയില്‍ 50കാരന്‍ അറസ്റ്റില്‍


വിഡിയോ വൈറലായതോടെ വടിവേലുവിടെ ജില്ല വനംവകുപ്പ് ഓഫിസറുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. പാമ്പിനെ കഴിക്കുന്നത് കോവിഡില്‍നിന്ന് രക്ഷനേടാന്‍ നല്ലതാണെന്ന് വടിവേലു വിഡിയോയില്‍ പറയുന്നതും കേള്‍ക്കാം.   

എന്നാല്‍ സംഭവം വിവാദമായതോടെ ചിലര്‍ മൂക്കറ്റം കുടിപ്പിച്ച് തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് പാമ്പിന്റെ ഇറച്ചി തീറ്റിപ്പിച്ചതാണെന്ന് വടിവേലു മൊഴിനല്‍കി. സംഭവം നടക്കുമ്പോള്‍ മദ്യപിച്ചിരുന്നതായും പറയുന്നു.

Keywords:  News, National, India, chennai, Video, COVID-19, Arrested, Snake, Food, Tamil Nadu: Man chews dead snake 'to keep COVID-19 at bay', arrested & fined by forest department
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia